ത്വാഇഫിൽ വാഹനാപകടം: മൂന്ന് ഇന്ത്യക്കാരടക്കം അഞ്ച് പേര്‍ മരിച്ചു

ത്വാഇഫ്​: ത്വാഇഫ്​ മേഖലയിലുണ്ടായ മൂന്ന് വാഹനാപകടങ്ങളില്‍ മൂന്ന് ഇന്ത്യക്കാര്‍ ഉള്‍പ്പടെ അഞ്ച് പേര്‍ മരിച്ചു. ത്വാഇഫ്​- റിയാദ് അതിവേഗപാതയില്‍ ദലമിന് സമീപം ഇന്ത്യന്‍ കുടുംബങ്ങള്‍ യാത്ര ചെയ്ത വാഹനം അപകടത്തില്‍പ്പെട്ട് മൂന്ന് പേര്‍ മരിക്കുകയും കൈകുഞ്ഞടക്കം നാല് പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്​തു. തെലുങ്കാന ഔറങ്കല്‍ സ്വദേശികളായ ഗോസ് മുഹ്‌യിദ്ദീ​​​െൻറ ഭാര്യ രശ്മ (38) ഇവരുടെ ബന്ധു അലി(36), അലിയുടെ ഒമ്പത് വയസുള്ള മകന്‍ അമീനുദ്ദീന്‍ എന്നിവരാണ് മരിച്ചത്. മുഹ്‌യിദ്ദീ​​​െൻറ മകന്‍ സിയാന്‍ (8), മരിച്ച അലിയുടെ ഭാര്യ റിഹാന ഇവരുടെ ഒരു വയസ്സ് പ്രായമുള്ള മകള്‍ എന്നിവർക്ക്​ അപകടത്തില്‍ പരിക്കേറ്റു. 

റിഹാന ത്വായിഫ് കിംങ് ഫൈസല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. മറ്റുള്ളവരുടെ പരിക്ക് നിസാരമാണ്. മൃതദേഹങ്ങള്‍ ദലം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ജിദ്ദയില്‍ നിന്ന്​ റിയാദിലേക്ക് പോകു​േമ്പാള്‍ ഇവര്‍ സഞ്ചരിച്ച വാഹനം ബുധനാഴ്​ച പുലർച്ചെ ദലമിന് സമീപം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. മൂന്ന് പേരും സംഭവ സഥലത്ത്​ മരിച്ചു. വാഹനം കൂട്ടിയിടിച്ച്​ മറിഞ്ഞ്​ സ്​ത്രീ മരിച്ചു. എട്ട്​​ പേർക്ക്​ പരിക്കേറ്റു. ത്വാഇഫിന്​ തെക്ക്​ ബനീ സഅദ്​ റോഡിലുണ്ടായ അപകടത്തിൽ സ്​ത്രീ മരിച്ചു. എട്ട്​ പേർക്ക്​ പരിക്കുണ്ട്​. പരിക്കേറ്റവരിൽ ആറ്​ പേർ ഒരു കുടുംബത്തിലുള്ളവരാണ്​. ഗുരുതരമായ പരിക്കേറ്റ സ്​ത്രീയാണ്​ മരിച്ചത്​.  പരിക്കേറ്റവരെ കിങ്​ ഫൈസൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റെഡ്​ക്രസൻറ്​ വക്​താവ്​ പറഞ്ഞു.

ത്വാഇഫ്​ മീസാന് സമീപം രണ്ട് കാറുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിക്കുകയും അഞ്ച്​ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു പരിക്കേറ്റവരെ മീസാന്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


 
 

Tags:    
News Summary - saudi taif accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.