ജിദ്ദ: വിദേശരാജ്യങ്ങളില്‍ തീവ്രവാദ പ്രവര്‍ത്തനത്തിനായി 2000ത്തിലേറെ യുവാക്കള്‍ സൗദിയില്‍നിന്ന് നാടുവിട്ടിട്ടുണ്ടെന്ന് അധികൃതര്‍. ഇവരില്‍ 70 ശതമാനവും സിറിയയിലാണെന്ന് ആഭ്യന്തരമന്ത്രാലയ വക്താവ് മേജര്‍ ജനറല്‍ മന്‍സൂര്‍ തുര്‍ക്കി വ്യക്തമാക്കി. യമന്‍, അഫ്ഗാനിസ്താന്‍, ഇറാഖ് എന്നീ രാജ്യങ്ങളിലേക്കും യുവാക്കള്‍ പോയിട്ടുണ്ട്.
ആഭ്യന്തര വകുപ്പിന്‍െറ കൈയിലുള്ള കണക്കുകള്‍പ്രകാരം മൊത്തം 2093 പേരാണ് വിദേശരാജ്യങ്ങളിലെ സംഘര്‍ഷ പ്രദേശങ്ങളിലുള്ളത്. 1540 പേരാണ് സിറിയയില്‍ ആഭ്യന്തര യുദ്ധം നടക്കുന്ന പ്രദേശങ്ങളിലുള്ളത്. ഹൂതി വിമതരും മുന്‍ പ്രസിഡന്‍റ് അലി സാലിഹ് പക്ഷക്കാരും ചേര്‍ന്ന് നടത്തുന്ന യമനിലെ ആഭ്യന്തരയുദ്ധത്തില്‍ പങ്കെടുക്കാന്‍ 147 പേരാണ് പോയത്. പാകിസ്താനിലും അഫ്ഗാനിലുമായി 31 പേര്‍ എത്തിയിട്ടുണ്ട്. ഭീകരസംഘമായ ഐ.എസിന്‍െറ ശക്തികേന്ദ്രങ്ങളിലൊന്നായ ഇറാഖില്‍ അഞ്ചുപേരുള്ളതായി വ്യക്തമായിട്ടുണ്ട്.
297 പേര്‍ ഏത് രാജ്യങ്ങളിലാണെന്നോ ഏത് സംഘങ്ങളുടെ കൂടെയാണെന്നോ ഉള്ള വിവരങ്ങള്‍ ലഭ്യമല്ല. ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ പേരില്‍ 73 സൗദി പൗരന്മാര്‍ വിദേശരാജ്യങ്ങളില്‍ പിടിയിലായിട്ടുമുണ്ട്. ഐ.എസിന് അനുഭാവം പ്രകടിപ്പിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നതായും മന്‍സൂര്‍ തുര്‍ക്കി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.