ജിദ്ദ: സൗദി പ്രതിരോധ മന്ത്രി അമീർ ഖാലിദ് ബിൻ സൽമാനും യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തും ചർച്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണത്തെക്കുറിച്ചും പ്രാദേശിക സുരക്ഷയെക്കുറിച്ചുമാണ് തിങ്കളാഴ്ച ടെലിഫോണിൽ സംഭാഷണം നടത്തിയത്.
ഇരു രാജ്യങ്ങളിലെയും മേഖലാ വികസനങ്ങളെക്കുറിച്ചും മേഖലയിലും അതിനപ്പുറത്തും
സുരക്ഷയും സ്ഥിരതയും വർധിപ്പിക്കുന്നതിനുള്ള കൂട്ടായ ശ്രമങ്ങളെക്കുറിച്ചും ചർച്ചയിൽ വിശദമായി ഇരു നേതാക്കളും സംസാരിച്ചതായും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.