ജുബൈൽ: ലോകത്തെമ്പാടുമുള്ള മലയാളി കുട്ടികൾക്കായി മലർവാടിയും ടീൻ ഇന്ത്യയും സംയുക്തമായി ഒരുക്കുന്ന 'ഗ്ലോബൽ ലിറ്റിൽ സ്കോളർ' വിജ്ഞാനപരീക്ഷയുടെ പ്രചാരണ, രജിസ്ട്രേഷൻ കാമ്പയിൻ ഉദ്ഘാടനം ജുബൈലിൽ നടന്നു. ജുബൈൽ ഇന്ത്യൻ സ്കൂൾ അധ്യാപിക സൈറ ഉമ്മൻ പ്രചാരണോദ്ഘാടനം നിർവഹിച്ചു. ആദ്യ രജിസ്ട്രേഷൻ അധ്യാപകൻ എൻ. സനിൽകുമാർ ഇന്ത്യൻ സ്കൂൾ വിദ്യാർഥി റയ്യാൻ റാസിയുടെ പേര് ചേർത്ത് നിർവഹിച്ചു.
ജീവിതമൂല്യങ്ങളുമായി അറിവ് പങ്കിടുക എന്ന ഉദ്ദേശ്യത്തെ പ്രോത്സാഹിപ്പിക്കുന്ന നൂതന സകുടുംബ വിജ്ഞാന പരീക്ഷ എന്ന ആശയം മഹത്തരമാണെന്ന് ഇരുവരും അഭിപ്രായപ്പെട്ടു. ലോകത്തുള്ള ഏതു മലയാളി കുട്ടികൾക്കും മാതാപിതാക്കളോടൊപ്പം പങ്കെടുക്കാൻ സാധിക്കുന്ന വിധത്തിലാണ് ഇത്തവണത്തെ വിജ്ഞാനോത്സവം സംവിധാനിച്ചിട്ടുള്ളെതന്നത് മത്സരത്തിെൻറ മാറ്റുകൂട്ടുന്നതായും അവർ പറഞ്ഞു. തനിമ സോണൽ പ്രസിഡൻറ് ഷാജഹാൻ മനക്കൽ അധ്യക്ഷത വഹിച്ചു.
മലർവാടി, സ്റ്റുഡൻറ്സ് ഇന്ത്യ പരിചയപ്പെടുത്തൽ നസീബ നിർവഹിച്ചു. നൂഹ് പാപ്പിനിശ്ശേരി, പി.കെ. നൗഷാദ്, ഉമ്മൻ തോമസ്, റയ്യാൻ മൂസ, ഫൗസിയ ഷാജഹാൻ എന്നിവർ സംസാരിച്ചു. ഗഫൂർ താന്നിക്കൽ ഖിറാഅത്ത് നിർവഹിച്ചു. അൻവർ സ്വാഗതവും നബ്ഹാൻ നന്ദിയും പറഞ്ഞു. സാബു മേലതിൽ അവതാരകനായിരുന്നു. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് മലർവാടിയുടെ www.malarvadi.org എന്ന വെബ്സൈറ്റിൽ ജനുവരി 15 വരെ രജിസ്റ്റർ ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.