ല​ഹ​രി​ക്കെ​തി​രെ ഗോ​ൾ നേ​ടൂ:  ദ​ല്ല ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ന് ഇ​ന്നു തു​ട​ക്കം

ദ​ല്ല ഫു​ട്​​ബാ​ൾ ഭാ​ര​വാ​ഹി​ക​ൾ ദ​മ്മാ​മി​ൽ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ

ല​ഹ​രി​ക്കെ​തി​രെ ഗോ​ൾ നേ​ടൂ: ദ​ല്ല ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ന് ഇ​ന്നു തു​ട​ക്കം

ദ​മ്മാം: ദ​ല്ല ഫു​ട്ബാ​ൾ ക്ല​ബ്, ദ​മ്മാം ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ചു സം​ഘ​ടി​പ്പി​ക്കു​ന്ന ‘കാ​ക്കു അ​മേ​രി​ക്കാ​സ് ഡി.​എ​ഫ്‌.​സി സൂ​പ്പ​ർ ക​പ്പ് ഇ​ല​വെ​ൻ​സ്‌ ടൂ​ർ​ണ​മെ​ന്റ് ദ​ഹ്റാ​ൻ അ​ക്കാ​ദ​മി ഗ്രൗ​ണ്ടി​ൽ വ്യാ​ഴാ​​ഴ്ച ആ​രം​ഭി​ക്കും.

ദ​ല്ല ഫു​ട്​​ബാ​ൾ ക്ല​ബ്ബി​​ന്റെ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ‘സ്കോ​ർ എ​ഗൈ​ൻ​സ്റ്റ് ഡ്ര​ഗ്സ് വി​ൻ വി​ത്ത് ഫു​ട്ബാ​ൾ’ എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി സം​ഘ​ടി​പ്പി​ക്കു​ന്ന ടൂ​ർ​ണ​മെ​ന്റി​ൽ പ്ര​വി​ശ്യ​യി​ലെ 18 ടീ​മു​ക​ൾ മാ​റ്റു​ര​ക്കും.

വി​ജ​യി​ക​ൾ​ക്ക് പ്രൈ​സ് മ​ണി​യും ട്രോ​ഫി​യും ന​ൽ​കു​ന്ന​ത് ഗ​ൾ​ഫ് സ്റ്റാ​ന്റേ​ർ​ഡ് ഇ​ൻ​വെ​സ്റ്റ്മെ​ന്റ്​ ക​മ്പ​നി​യാ​ണ്.

വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 10,000ല​ധി​കം റി​യാ​ൽ സ​മ്മാ​ന​മാ​യി ന​ൽ​കു​ന്ന ന​ൽ​കു​ന്ന ടൂ​ർ​ണ​മെ​ന്റി​ൽ ന​റു​ക്കെ​ടു​പ്പി​ൽ വി​ജ​യി​ക​ൾ​ക്ക് ഒ​ന്നാം സ​മ്മാ​ന​മാ​യി ന​ൽ​കു​ന്ന​ത് സു​സു​ക്കി ആ​ക്സി​സ് ബൈ​ക്ക് ആ​ണ്. മീ​ഡി​യ ഫോ​റം ഓ​ഫി​സി​ൽ ന​ട​ന്ന വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ടൂ​ർ​ണ​മെ​ന്റ്​ ക​മ്മി​റ്റി ക​ൺ​വീ​ന​ർ ഷു​ക്കൂ​ർ ആ​ലി​ക്ക​ൽ, ഫ​സ​ൽ ജി​ഫ്രി, ഡി​ഫ ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ്​ ടൈ​റ്റ​സ്, റാ​ഫി യൂ​നി​ഗാ​ർ​ബ്‌, സ​ൻ​ഫീ​ർ ക​ല്ലി​ങ്ങ​ൽ, കെ.​പി. യൂ​നു​സ് എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

Tags:    
News Summary - Score a goal against Lahari: Dalla Football Tournament begins today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.