ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സഊദ് സുരക്ഷാ സേനാ അംഗവുമായി സംസാരിക്കുന്നു
മക്ക: റമദാനിലെ സുരക്ഷാ പദ്ധതികൾ ശ്രദ്ധേയമായ വിജയം കൈവരിച്ചതായി ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സഊദ് പറഞ്ഞു. ഈദുൽ ഫിത്വർ പ്രമാണിച്ച് മക്കയിലെ മന്ത്രാലയ ആസ്ഥാനത്ത് ആഭ്യന്തര മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ, സുരക്ഷാ മേഖലകളിലെ മേധാവികൾ എന്നിവരെ സ്വീകരിച്ചപ്പോഴാണ്ഇക്കാര്യം പറഞ്ഞത്.
ആദ്യം ദൈവത്തിനും പിന്നീട് സൽമാൻ രാജാവിന്റെ നിർദ്ദേശങ്ങൾക്കും കിരീടാവകാശിയുടെ തുടർച്ചയായ പിന്തുടരലിനും നന്ദി രേഖപ്പെടുത്തുന്നു. ഇത് ആഭ്യന്തര മന്ത്രാലയത്തെയും തീർഥാടകരെ സേവിക്കുന്നതിൽ പങ്കെടുക്കുന്ന എല്ലാ സർക്കാർ ഏജൻസികളെയും സുരക്ഷിതത്വവും ഉറപ്പും ആസ്വദിക്കാൻ പ്രാപ്തമാക്കി.
സുരക്ഷ നിലനിർത്തുന്നതിലും ഉയർന്ന പ്രൊഫഷണലിസത്തോടെ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിലും സുരക്ഷാ, സൈനിക മേഖലകളുടെ ശ്രമങ്ങളെ ആഭ്യന്തര മന്ത്രി അഭിനന്ദിച്ചു. എല്ലാ വർഷവും ശേഖരിക്കപ്പെടുന്ന തൊഴിൽ പരിശലനങ്ങളിലൂടെയാണ് വിജയം വികസിക്കുന്നതെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.