ജിദ്ദ: 'ഗൾഫ് മാധ്യമം' സംഘടിപ്പിക്കുന്ന 'സോക്കർ കാർണിവൽ 2022' സെവൻസ് ഫുട്ബാൾ ടൂർണമെന്റ് വെള്ളിയാഴ്ച ജിദ്ദയിൽ നടക്കും.
ജിദ്ദ മത്താർ ഗദീം ശബാബിയ്യ ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ വൈകീട്ട് ഏഴ് മുതൽ ആരംഭിക്കുന്ന ടൂർണമെന്റിൽ സീനിയർ, ജൂനിയർ വിഭാഗങ്ങളിലായി 12 പ്രമുഖ ടീമുകൾ മാറ്റുരക്കും.
മുൻ സന്തോഷ് ട്രോഫി താരങ്ങളുൾപ്പെടെ മുൻനിര കളിക്കാർ വിവിധ ടീമുകൾക്ക് വേണ്ടി ബൂട്ടണിയും. ആവേശകരമായ ഫുട്ബാൾ മത്സരങ്ങൾ വീക്ഷിക്കുന്നതിനായി മുഴുവൻ കളിപ്രേമികളെയും പ്രത്യേകം ക്ഷണിക്കുന്നതായി 'ഗൾഫ് മാധ്യമം' മാനേജ്മെന്റ് അറിയിച്ചു.
'സോക്കർ കാർണിവൽ 2022' സെവൻസ് ഫുട്ബാൾ ടൂർണമെന്റ് ഫിക്സ്ചർ പ്രകാശനം നടന്നു. ശറഫിയ ലക്കി ദർബാർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഗൾഫ് മാധ്യമം, മീഡിയ വൺ കോഓഡിനേഷൻ വെസ്റ്റേൺ പ്രൊവിൻസ് ചെയർമാൻ സി.എച്ച്. ബഷീർ അധ്യക്ഷത വഹിച്ചു. ടൂർണമെന്റ് ടെക്നിക്കൽ വിഭാഗം ഹെഡ് യൂസഫലി കൂട്ടിൽ നിർദേശങ്ങൾ നൽകി.
സിഫ് ഭാരവാഹികളായ നിസാം പാപ്പറ്റ, ഷഫീഖ് പട്ടാമ്പി, അബു കട്ടുപ്പാറ, ഗൾഫ് മാധ്യമം വെസ്റ്റേൺ പ്രൊവിൻസ് രക്ഷാധികാരി എ. നജ്മുദ്ദീൻ, ജിദ്ദ ബ്യൂറോ ഹെഡ് സാദിഖലി തുവ്വൂർ, ഫുട്ബാൾ കമ്മിറ്റി അംഗം ഇസ്മാഈൽ കല്ലായി എന്നിവർ സംസാരിച്ചു.
കമ്മിറ്റി അംഗങ്ങളും ക്ലബ് ഭാരവാഹികളും ചേർന്ന് ഫിക്സ്ചർ നറുക്കെടുപ്പ് നടത്തി. ഫുട്ബാൾ കമ്മിറ്റി ജനറൽ കൺവീനർ എം.പി. അഷ്റഫ് സ്വാഗതവും ഗൾഫ് മാധ്യമം ജിദ്ദ മാർക്കറ്റിങ് എക്സിക്യൂട്ടിവ് പി.കെ. സിറാജ് നന്ദിയും പറഞ്ഞു.
തമീം ഖിറാഅത്ത് നടത്തി. ടി.കെ. അൻസാർ, സാബിത്ത് മഞ്ചേരി, എൻ.കെ. അഷ്റഫ്, മുനീർ ഇബ്രാഹിം, അജ്മൽ ഗഫൂർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.