ജിദ്ദ: കുരുന്നുകളുടെ ഭാവനകള്‍ക്ക് വർണപ്പൊലിമയേകിയ ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ സെൻററിലെ കലാമത്സരങ്ങൾ ശ്രദ്ധേയമായി. കൊച്ചു കൂട്ടുകാരുടെ തനിമയാര്‍ന്ന കലാപ്രകടനങ്ങള്‍ കാണികളുടെ കണ്ണിനും കാതിനും കുളിര്‍മ നല്കി.
ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്റർ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി നാഷനൽ കമിറ്റി പ്രസിഡൻറ് അബ്ബാസ് ചെമ്പൻ ഉദ്ഘാ ടനം ചെയ്തു. ഖുർആൻ ഹിഫ്ള്, തജ് വീദ്, പ്രസംഗം ഇംഗ്ലീഷ്, മലയാളം, ഗാനം മലയാളം, അറബി, കയ്യെഴുത്ത്, കഥാരചന, പദനിർമ്മാണം, ബാങ്ക് വിളി തുടങ്ങിയ ഇനങ്ങളിൽ മത്സരങ്ങൾ നടന്നു. അബ്ദുറഊഫ് തിരൂരങ്ങാടി, അബ്ദുൽ റഹ്മാൻ ഉമരി, ശംസുദ്ധീൻ മാസ്റ്റർ, ബഷീർ മേലെവീട്ടിൽ, മുംതാസ് അബ്ദുറഹ്മാൻ, ഉമ്മുസഫ്വാൻ, ഫാത്തിമ അബ്ദുനാസർ, ഹാജറ മുനീർ, ഫസ്ന ഹാഫിസ് എന്നിവർ മത്സരങ്ങളുടെ വിധി നിർണ്ണയിച്ചു.
വിദ്യാർഥികളെ കിഡ്സ്, ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ എന്നീ വിഭാഗങ്ങളാക്കി തിരിച്ച് നാല് ഹൗസുകളാക്കി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായിട്ടായിരുന്നു മത്സരങ്ങൾ. ആൺകുട്ടികളിൽ 126 പോയിൻറ് നേടി ബ്ലൂ ഹൗസും പെൺകുട്ടികളിൽ 145 പോയിൻറ് നേടി ഗ്രീൻ ഹൗസും ചാമ്പ്യൻമാരായി. ആൺകുട്ടികളിൽ മുഹമ്മദ് ഷീസ് (സീനിയർ), മുഹമ്മദ് അമീൻ (ജൂനിയർ), പെൺകുട്ടികളിൽ ഷെസാ ബഷീർ (സീനിയർ), കെ.ടി. അംമ്ന (ജൂനിയർ) എന്നിവർ വ്യക്തിഗത ചാമ്പ്യൻഷിപ് സ്വന്തമാക്കി. കിഡ്സ് വിഭാഗത്തിൽ അറബിക് നഷീദ്, ഒപ്പന, ഫലസ്തീൻ ജനതയുടെ സമകാലിക സംഭവങ്ങളെ അനാവരണം ചെയ്യുന്ന സ്കിറ്റ് എന്നീ പരിപാടികൾ ശ്രദ്ധേയമായി. അൽഫിത്റ പ്രീ സ്കൂൾ വിദ്യാർഥികളുടെ പ്രകടനവും അരങ്ങേറി.
അബ്ദുൽ റസാഖ് (റഹേലി പോളിക്ലിനിക്ക്), വി.പി. മുസ്തഫ (കെ.എം.സി.സി), ഹകീം പാറക്കൽ (ഒ.ഐ.സി.സി), സക്കീർ മാസ്റ്റർ എടവണ്ണ (എം.എസ്.എസ്), അഹ്മദ് ആലുങ്ങൽ (അബീർ ഗ്രൂപ്), അബൂബക്കർ മാഷ് (അൽഗാംന്തി പ്രസ്), അഷ്റഫ് ഏലംകുളം, അബ്ദുൽ ലത്തീഫ്, സലിം ബവാസിർ തുടങ്ങിയവരും ഇസ്ലാഹി സെന്റർ ഭാരവാഹികളും എക്സിക്യൂട്ടീവ് അംഗങ്ങളും മത്സരത്തിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ സെൻറർ പ്രിൻസിപ്പൽ ശിഹാബ് സലഫി പരിപാടികൾ നിയന്ത്രിച്ചു. നൂരിഷ വള്ളിക്കുന്ന് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.