ഷാജി മൂത്തേടത്തിനെ കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് ഷാൾ അണിയിക്കുന്നു
റിയാദ്: സി.പി.എം വിട്ട് കോൺഗ്രസിൽ ചേർന്ന മലപ്പുറം ജില്ലയിലെ മൂത്തേടം ബ്രാഞ്ച് മെംബറും കേളി അൽ ഖർജ് ഏരിയ വൈസ് പ്രസിഡന്റുമായിരുന്ന ഷാജി മൂത്തേടത്തിന് ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി സ്വീകരണം നൽകി. യോഗത്തിൽ ഒ.ഐ.സി.സി ചുമതലയുള്ള കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എ. സലീം, ഷാജിക്ക് അംഗത്വം ഫോം നൽകി. കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് ഷാജിയെ ഷാൾ അണിയിച്ചു.
ജില്ല പ്രസിഡന്റ് സിദ്ധിഖ് കല്ലുപറമ്പൻ ചടങ്ങിൽ അധ്യക്ഷതവഹിച്ചു. ഒ.ഐ.സി.സി ഗ്ലോബൽ സെക്രട്ടറി റസാഖ് പൊക്കൂട്ടുംപാടം, ഗ്ലോബൽ കമ്മിറ്റി അംഗം നൗഫൽ പാലക്കാടൻ, സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലിം കളക്കര, അബ്ദുല്ല വല്ലാഞ്ചിറ, സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി സകീർ ദാനത്ത്, വൈസ് പ്രസിഡന്റ് അമീർ പട്ടണത്ത്, ജില്ല വർക്കിങ് പ്രസിഡന്റ് വാഹീദ് വാഴക്കാട്, ജനറൽ സെക്രട്ടറി ജംഷാദ് തുവ്വൂർ, ജില്ല കമ്മിറ്റി ട്രഷറർ സാദിഖ് വടപുരം, ഷറഫു
ചിറ്റാൻ തുടങ്ങിയവർ സംസാരിച്ചു. ഷമീർ മാളിയേക്കൽ, അൻസാർ വാഴക്കാട്, സൈനുദ്ധീൻ വെട്ടത്തൂർ, ഭാസ്കരൻ, പ്രഭാകരൻ, ഉണ്ണി, മുത്തു പാണ്ടിക്കാട്, ശിഹാബ് അരിപ്പൻ, ബൈജു, ഇസ്മാഈൽ, ഷൗക്കത്ത് ഷിഫ തുടങ്ങിയവർ നേതൃത്വം കൊടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.