റിയാദ്: ഷിഫ മലയാളി സമാജം ഇഫ്താർ സ്നേഹ സംഗമം ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. ഷിഫാ സനാഇയയിലെ വർക്ഷോപ്പ് തൊഴിലാളികളായ ആയിരത്തിൽപരം ആളുകളാണ് സ്നേഹ സംഗമത്തിൽ എത്തിച്ചേർന്നത്. ബെല്ലൗർ ഐസ് കമ്പനിയിലും മറ്റു രണ്ടു വർക്ഷോപ്പുകളിലുമായാണ് സ്നേഹ സംഗമം നടന്നത്. സ്വന്തമായി സമാജം പ്രവർത്തകർ തയാറാക്കിയ ഇഫ്താർ വിഭവങ്ങളാണ് വിതരണം ചെയ്തത്. സാംസ്കാരിക പരിപാടി സുലൈമാൻ വിഴിഞ്ഞം ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് സാബു പത്തടി അധ്യക്ഷത വഹിച്ചു. മുജീബ് കായംകുളം റമദാൻ സന്ദേശവും നടത്തി.
കൺവീനർമാരായ അശോകൻ ചാത്തന്നൂർ, ഫിറോസ് പോത്തൻകോട്, മോഹനൻ കരുവാറ്റ, അലി ഷോർണ്ണൂർ, സന്തോഷ് തിരുവല്ല, ബിജു മടത്തറ, ശിഹാബ് കൊട്ടുകാട്, പുഷ്പരാജ്, വാഹിദ്, അലക്സ് കൊട്ടാരക്കര, ഷാരോൺ ഷെരീഫ്, അഖിനാസ്, ജോൺസൻ, ഷിബു ഉസ്മാൻ, നിസാർ പള്ളിക്കശേരി, നിസാർ, റിസാൽ, ഷാജഹാൻ, വിജയൻ നെയ്യാറ്റിൻകര, നാസർ കല്ലറ, നാസർ ലൈസ്, ബിനു തോമസ്, ഡോമനിക്, സലാം പെരുമ്പാവൂർ, അബ്ദുൽ സലീം എന്നിവർ സംസാരിച്ചു. രക്ഷധികാരികളായ മുരളി അരീക്കോട്, മധു വർക്കല, ദിലീപ് പൊൻകുന്നം, സൂരജ് ചാത്തന്നൂർ, ഹനീഫ കൂട്ടായി, രജീഷ് ആറളം, സി.എസ്. ബിജു, സജീർ, ഉമർ പട്ടാമ്പി, സലീഷ്, റഹീം പറക്കോട്, ഹനീഫ മലപ്പുറം, അഫ്സൽ, ബിനീഷ്, ഹംസ മക്കാ സ്റ്റോർ എന്നിവർ നേതൃത്വം നൽകി. സെക്രട്ടറി പ്രകാശ് ബാബുവടകര സ്വാഗതവും വർഗീസ് ആളുക്കാരൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.