ഷി​ഫ മ​ല​യാ​ളി സ​മാ​ജം സ​ഹാ​യ​വി​ത​ര​ണം ന​ട​ത്തി

ഷി​ഫ മ​ല​യാ​ളി സ​മാ​ജം ധ​ന​സ​ഹാ​യം വി​ത​ര​ണ ച​ട​ങ്ങി​ൽ​നി​ന്ന്

ഷി​ഫ മ​ല​യാ​ളി സ​മാ​ജം സ​ഹാ​യ​വി​ത​ര​ണം ന​ട​ത്തി

റി​യാ​ദ്: ഷി​ഫ സ​നാ​ഇ​യ്യ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വ​ർ​ക്ക് ഷോ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ അം​ഗ​ങ്ങ​ളാ​യി​ട്ടു​ള്ള ഷി​ഫ മ​ല​യാ​ളി സ​മാ​ജം ധ​ന​സ​ഹാ​യം വി​ത​ര​ണം ചെ​യ്​​തു. ജോ​ലി​ക്കി​ട​യി​ൽ വാ​ഹ​ന​ത്തി​ൽ​നി​ന്നും ഗ്ലാ​സ് ഇ​റ​ക്കു​മ്പോ​ൾ ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ കൊ​ല്ലം പു​ന​ലൂ​ർ സ്വ​ദേ​ശി ബി​നു​വി​നാ​ണ്​ സ​ഹാ​യം ന​ൽ​കി​യ​ത്. അ​പ​ക​ട​ത്തി​ൽ ബി​നു​വി​ന്റെ കാ​ലി​ന്​ പൊ​ട്ട​ലു​ണ്ടാ​വു​ക​യും തു​ട​ർ ചി​കി​ത്സ​ക്കാ​യി നാ​ട്ടി​ലേ​ക്ക് പോ​കേ​ണ്ടി​വ​രു​ക​യും ചെ​യ്​​തി​രു​ന്നു.

50,000 രൂ​പ​യു​ടെ സ​ഹാ​യ​മാ​ണ്​ ന​ൽ​കി​യ​ത്. 58 വ​യ​സ്സ് ക​ഴി​ഞ്ഞു പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന അം​ഗ​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്ന പെ​ൻ​ഷ​ൻ സ​ഹാ​യം ചാ​ത്ത​ന്നൂ​ർ സ്വ​ദേ​ശി രാ​ജു കു​ഞ്ഞു​കു​ഞ്ഞി​നും പെ​ൺ​മ​ക്ക​ളു​ടെ വി​വാ​ഹ സ​ഹാ​യ പ​ദ്ധ​തി​യി​ൽ മ​ല​പ്പു​റം സ്വ​ദേ​ശി അ​ഷ്റ​ഫി​നും പാ​ല​ക്കാ​ട് സ്വ​ദേ​ശി ഹ​രി​കു​മാ​റി​നും ധ​ന​സ​ഹാ​യം ന​ൽ​കി. ഇ​തെ​ല്ലാ​മു​ൾ​പ്പെ​ടെ മൊ​ത്തം ഒ​ന്ന​ര ല​ക്ഷം രൂ​പ​യു​ടെ സ​ഹാ​യ​മാ​ണ്​ വി​ത​ര​ണം ചെ​യ്​​ത​ത്.

ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്റ്​ ഫി​റോ​സ് പോ​ത്ത​ൻ​കോ​ട്​ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ര​ക്ഷാ​ധി​കാ​രി​ക​ളാ​യ സാ​ബു പ​ത്ത​ടി, അ​ശോ​ക​ൻ ചാ​ത്ത​ന്നൂ​ർ, മ​ധു വ​ർ​ക്ക​ല, മോ​ഹ​ന​ൻ ക​രു​വാ​റ്റ, പ്ര​കാ​ശ്​ ബാ​ബു വ​ട​ക​ര, ഉ​മ​ർ അ​മാ​ന​ത്ത്, ബി​ജു മ​ട​ത്ത​റ, ര​തീ​ഷ് നാ​രാ​യ​ണ​ൻ, ബാ​ബു ക​ണ്ണോ​ത്ത്, സ​ന്തോ​ഷ് തി​രു​വ​ല്ല, സു​നി​ൽ പൂ​വ​ത്തി​ങ്ക​ൽ, ബി​നീ​ഷ്, ഉ​മ​ർ പ​ട്ടാ​മ്പി, ര​ജീ​ഷ് ആ​റ​ളം, അ​നി​ൽ ക​ണ്ണൂ​ർ, ഷാ​ജി​ത്ത് ചോ​റോ​ട്, ഹ​നീ​ഫ കൂ​ട്ടാ​യി, റ​ഹീം പ​റ​ക്കോ​ട്, ലി​ജോ ജോ​യ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. സെ​ക്ര​ട്ട​റി ഷ​ജീ​ർ ക​ല്ല​മ്പ​ലം സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ വ​ർ​ഗീ​സ് ആ​ളു​ക്കാ​ര​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Shifa Malayali Society distributed financial aid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.