പ്രവാസം അവസാനിപ്പിച്ചു മടങ്ങുന്ന ശ്യാം തങ്കച്ചന് നവയുഗം ഖോബാർ മേഖലാകമ്മിറ്റി യാത്രയയപ്പ് നൽകിയപ്പോൾ
അൽ ഖോബാർ: പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന നവയുഗം സാംസ്ക്കാരികവേദി ഖോബാർ മേഖല കമ്മിറ്റി അംഗവും ഷമാലിയ യൂനിറ്റ് രക്ഷാധികാരിയുമായ ശ്യാം തങ്കച്ചന് നവയുഗം കലാസാംസ്കാരിക വേദി യാത്രയയപ്പ് നൽകി. ഖോബാർ അപ്സര ഹോട്ടൽ ഹാളിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ മേഖല സെക്രട്ടറി ബിജു വർക്കി, നവയുഗത്തിന്റെ ഉപഹാരം ശ്യാം തങ്കച്ചന് സമ്മാനിച്ചു.
നവയുഗം ഭാരവാഹികളായ എം.എ. വാഹിദ്, അരുൺ ചാത്തന്നൂർ, ഷിബു, ബിനു കുഞ്ഞു, ശരണ്യ ഷിബു, മഞ്ജു അശോക്, പ്രവീൺ, വിനോദ്, സുധീഷ്, ഷെന്നി, മെൽബിൻ, സാജി, ഷിബു, അനസ്, മീനു അരുൺ എന്നിവർ സംസാരിച്ചു. കൊല്ലത്തെ സ്വദേശിയായ ശ്യാം 15 വർഷത്തിലധികമായി സൗദിയിൽ പ്രവാസിയാണ്.
നവയുഗം ഖോബാർ മേഖല കമ്മിറ്റിയുടെ രൂപവത്കരണകാലം മുതലേ സജീവപ്രവർത്തകനായി. സാമൂഹിക കലാസാംസ്കാരിക ജീവകാരുണ്യ രംഗങ്ങളിൽ സജീവമായിരുന്നു. കുടുംബസംബന്ധമായ കാരണങ്ങളാലാണ് പ്രവാസജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.