ദമ്മാം: സൗദി ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ 'സിഫ സൂപ്പർ കപ്പ് 2020' എന്ന പേരിൽ സംഘടിപ്പിക്കുന്ന ഒന്നാമത് സെവൻസ് ഫുട്ബാൾ ടൂർണമെൻറ് വ്യാഴാഴ്ച ആരംഭിക്കും. സൈഹാത് അൽറയ്യാൻ സ്റ്റേഡിയത്തിലാണ് ടൂർണെമൻറ്. 12 ക്ലബുകൾ ടൂർണമെൻറിൽ മാറ്റുരക്കും. മാർച്ച് ആറിനാണ് സൗദി കിഴക്കൻ പ്രവിശ്യയിലെ 20ഒാളം പ്രാദേശിക ഫുട്ബാൾ ക്ലബുകളെ ഉൾപ്പെടുത്തി 'സിഫ' രൂപവത്കരിച്ചത്.
കാൽപന്തുകളിയെ ഇഷ്ടപ്പെടുന്ന പ്രവാസലോകത്തെ പരിമിതികൾക്കുള്ളിൽ കഴിയുന്ന പല നല്ല കളിക്കാർക്കും അവരുടെ ജോലിയും സമയക്രമവും കാരണം നടക്കുന്ന ടൂർണമെൻറുകളിൽ അവസരം ലഭിക്കാതെ വരുന്ന സാഹചര്യത്തിൽ അവർക്കുവേണ്ടിയാണ് സിഫ രൂപവത്കരിച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു. കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് സ്റ്റേഡിയത്തിൽ കാണികൾക്ക് കളികാണാൻ അവസരമൊരുക്കുക. സമൂഹ മാധ്യമങ്ങളിലൂടെ മത്സരം തത്സമയം സംപ്രേഷണം ചെയ്യും. പ്രസിഡൻറ് അനീസ് ബാബു കോഡൂർ, സെക്രട്ടറി മുനീർ സി.സി. മഞ്ചേരി, റിഷാദ് കണ്ണൂർ, ട്രഷറർ അഹമ്മദ് കാടപ്പടി തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.