വാഹനപകടത്തിൽ പരിക്കേറ്റ സാമൂഹിക പ്രവർത്തകൻ മാറ്റാപ്പള്ളി മുഹമ്മദ് നജാം നിര്യാതനായി

ദമ്മാം: ദമ്മാമിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യമായിരുന്ന തിരുവനന്തപുരം മാറ്റാപ്പള്ളി മുഹമ്മദ് നജാം (63) നിര്യാതനായി. ഒരാഴ്ച മുമ്പുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് അൽ ഖോബാറിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു മരണം.

മുൻ ഡി.ജി.പി ഒ.എം ഖാദറിന്റെ മകനായ നജാം മൂന്നര പതിറ്റാണ്ടായി ദമ്മാമിലെ പ്രമുഖ കമ്പനിയിൽ മാനേജറായി ജോലി ചെയ്തു വരികയായിരുന്നു. കിഴക്കൻ പ്രവിശ്യയിലെ സാമൂഹിക, സാംസ്‌കാരിക, കലാ രംഗത്ത് സജീവമായിരുന്ന ഇദ്ദേഹം പ്രവാസ ലോകത്ത് വിശാലമായ സൗഹൃദം സൂക്ഷിച്ചിരുന്നു. സിനിമാ പ്രവർത്തകയും കൊറിയോഗ്രാഫരുമായ സജ്‌ന നജാം ആണ് ഭാര്യ. മക്കൾ: നീമ നജാം, റിയ നജാം. 

Tags:    
News Summary - Social activist Matappally Mohammed Najam, who was injured in a car accident, passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.