റിയാദ്: പ്രവാസി സാമൂഹിക പ്രവർത്തകൻ ഹൃദയാഘാതം മൂലം റിയാദിൽ മരിച്ചു. റിയാദ് കെ.എം.സി.സി കോഴിക്കോട് ജില്ലാ വൈസ് പ്രസിഡൻറായ കോഴിക്കോട് മീഞ്ചന്ത ഉളിശേരിക്കുന്ന് സ്വദേശി ഉമര്‍ പുതിയടത്ത് (54) ആണ് മരിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ബുധനാഴ്ച ഉച്ചയോടെ റിയാദിലെ കിങ് സല്‍മാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ നിന്ന് കിങ് ഫഹദ് ആശുപത്രിയിലേക്ക് മാറ്റി. അടിയന്തരമായി ഹൃദയശസ്ത്രക്രിയ നടത്തിയെങ്കിലും വൈകീട്ടോടെ മരണം സംഭവിച്ചു.
25 വര്‍ഷമായി റിയാദിലുള്ള ഇദ്ദേഹം റിയാദ് സുലൈയില്‍ ഒരു സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായിരുന്നു. റിയാദ് കെ.എം.സി.സി, സമസ്ത ഇസ്ലാമിക് സെൻറർ (എസ്.ഐ.സി), പ്രാദേശിക സംഘടനകളുടെ കൂട്ടായ്മയായ ഫോര്‍ക്ക എന്നിവയുടെ പ്രവര്‍ത്തകനാണ്. ഭാര്യ: സമീന. മക്കള്‍: ഫര്‍ഹാന, ആദില്‍, നബ്ഹാന്‍, ആയിശ. മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ മൊയ്തീന്‍ കുട്ടി തെന്നല, അര്‍ശുല്‍ അഹമ്മദ്, ഉസ്മാന്‍ അലി പാലത്തിങ്ങല്‍ തുടങ്ങിയവര്‍ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.