റിയാദ്: കലാസാംസ്കാരിക സംഘടനയായ എൻ.എസ്.കെയുടെ ആഭിമുഖ്യത്തിൽ മേയ് 26ന് റിയാദിൽ സംഘടിപ്പിക്കുന്ന ‘സ്പന്ദനം-2023’ കലാസന്ധ്യയുടെ പോസ്റ്റർ പ്രകാശനം ചെയ്തു. പ്രഫ. ഗോപിനാഥ് മുതുകാട് മുഖ്യാതിഥിയായി പങ്കെടുക്കും. അസീം വേളിമണ്ണ, അലിഫ് മുഹമ്മദ്, മെൻറലിസ്റ്റ് ഫാസിൽ ബഷീർ, ഐഡിയ സ്റ്റാർ സിങ്ങർ ഫെയിം റിതു കൃഷ്ണ, കൃതിക എന്നിവർ ഈ പരിപാടിയിൽ പങ്കെടുക്കും.
റിയാദ് എക്സിറ്റ് 30ലെ അൽ ഖൽസർ ഓഡിറ്റോറിയത്തിലാണ് പരിപാടി. ഓട്ടിസം ബാധിച്ച രണ്ടു കുട്ടികളെ ഒരുവർഷത്തേക്ക് ഏറ്റെടുത്തുകൊണ്ടാണ് ഈ പരിപാടി നടുത്തുന്നതെന്ന് ഭാരവാഹികളായ നൗഷാദ് സിറ്റി ഫ്ലവർ, സലാഹ് റാഫി ഗ്ലൈസ്, കബീർ ഗാർഡൻസ്, നിസാർ കുരിക്കൾ എന്നിവർ അറിയിച്ചു. ബത്ഹ അപ്പോളോ ഡിമോറയിൽ നടന്ന പോസ്റ്റർ പ്രകാശന പരിപാടിയിൽ ഗായകരായ താജുദീൻ വടകര, ഷഹജ മലപ്പുറം, അലിഫ് മുഹമ്മദ്, സൗദി ഗായകൻ ഹാഷിം അബ്ബാസ്, ബഷീർ പാരഗൺ, സത്താർ കായംകുളം, സലിം അർത്തീൽ, ബിന്ദു ടീച്ചർ, കമർ ഭാനു, ആബിദ ഷഫീന തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.