റിയാദ്: 2022 സ്പാനിഷ് സൂപ്പർ കപ്പ് ഫുട്ബാൾ മത്സരത്തിന് ബുധനാഴ്ച സൗദി തലസ്ഥാന നഗരി സാക്ഷ്യംവഹിക്കും. റയൽ മഡ്രിഡ്, ബാഴ്സലോണ, അത്ലറ്റിക്കോ മഡ്രിഡ്, അത്ലറ്റിക് ബിൽബാവോ എന്നീ നാല് സ്പാനിഷ് ക്ലബുകളുടെ പങ്കാളിത്തത്തോടെ രണ്ടാം തവണയാണ് സൗദി അറേബ്യ സ്പാനിഷ് സൂപ്പർ കപ്പിന് വേദിയാകുന്നത്. ബുധനാഴ്ച രാത്രി 10ന് റിയാദിലെ കിങ് ഫഹദ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ മത്സരത്തിൽ റയൽ മഡ്രിഡും ബാഴ്സലോണയും ഏറ്റുമുട്ടും. അതേ സ്റ്റേഡിയത്തിൽ രണ്ടാമത്തെ മത്സരം വ്യാഴാഴ്ച അത്ലറ്റികോ മഡ്രിഡും അത്ലറ്റിക് ബിൽബാവോയും തമ്മിലാണ്. രണ്ട് മത്സരങ്ങളിലെയും വിജയികൾ ഞായറാഴ്ച നടക്കുന്ന ഫൈനൽ മത്സരത്തിൽ ഏറ്റുമുട്ടും.
മത്സരത്തിൽ പങ്കെടുക്കാനായി താരങ്ങൾ റിയാദിലെത്തിയിട്ടുണ്ട്. 2020 ജനുവരി എട്ടു മുതൽ 12 വരെ ജിദ്ദയിലെ കിങ് അബ്ദുല്ല സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിലാണ് ആദ്യ സ്പാനിഷ് സൂപ്പർ ഫുട്ബാൾ മത്സരം നടന്നത്. ഫൈനലിൽ പെനാൽറ്റിയിൽ അത്ലറ്റിക്കോ മഡ്രിഡിനെ പരാജയപ്പെടുത്തിയാണ് റയൽ മഡ്രിഡ് സ്പാനിഷ് കിരീടം നേടിയത്. സൽമാൻ രാജാവും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും കായിക മേഖലയ്ക്ക് നൽകുന്ന തുറന്ന പിന്തുണയും പ്രോത്സാഹനവുമാണ് സുപ്രധാന ഫുട്ബാൾ മത്സരങ്ങൾക്ക് രാജ്യം ആതിഥേയത്വം വഹിക്കുന്നത്. വിഷൻ 2030 െൻറ ലക്ഷ്യങ്ങൾ മുൻനിർത്തി 'ക്വാളിറ്റി ഓഫ് ലൈഫ്' പ്രോഗ്രാമിെൻറ ഭാഗമായാണ് വിവിധ അന്താരാഷ്ട്ര കായിക മത്സരങ്ങൾക്ക് സൗദി അറേബ്യ തുടർച്ചയായി വേദിയാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.