?????? ?????? ???? ???????????? ???????????? ????????????????

അരങ്ങിലെ മലയാളപ്പെടുത്തലുകൾ

റിയാദിലെ മലയാളി സമൂഹത്തി​​​​െൻറ ഹൃദയ ഭൂമിയാണ് ബത്​ഹ. സ്നേഹം, സൗഹൃദം, കല, സാഹിത്യം, സംസ്കാരം, വിനിമയം തുടങ്ങി കേരളീയരുടെ അതിജീവനത്തി​​​​െൻറ ഇന്ധനങ്ങൾ പമ്പ് ചെയ്യുന്നത് ഈ ധമനിയിൽ നിന്നാണ്. മതം, രാഷ്​ട്രീ യം, സേവനം, ജീവകാരുണ്യം എന്നിവയുടെ സിരാകേന്ദ്രവും ഇതു തന്നെ. ബത്​ഹയും അതി​​​​െൻറ ചുറ്റുവട്ടവുമാണ് മലയാളികളുടെ കലാസാംസ്കാരിക പ്രവർത്തനങ്ങൾക്ക് മണ്ണൊരുക്കിയതും വെള്ളവും വളവും നൽകുന്നതും. യുവജനോത്സവം മുതൽ ചലച്ചിത്രോത്സ വം വരേയും ഗാനമേള തൊട്ട് സോപാന സംഗീതം വരേയുമുള്ള സർഗവിനോദങ്ങളുടെ സംഘാടനവും ആസൂത്രണവും നടക്കുന്നത്​ ഇവിടെയാണ ്​. അതി​​​​െൻറ പ്രായോജകരും ഏതാണ്ട് ഇവിടെത്തന്നെയുണ്ട്​. എന്നാൽ, അടുത്ത കാലത്താണ് പുതിയൊരു പരീക്ഷണത്തിന് അവർ ത ുനിയുന്നത്. നാടകത്തി​​​​െൻറ സാധ്യതകളായിരുന്നു അത്. സഹൃദയരായ നിസാർ ജമീലും ദീപക് കലാനിയും ചേർന്നാണ് ഒരു തിയറ്റ ർ പ്രസ്ഥാനത്തെ കുറിച്ചുള്ള അന്വേഷണം ഏറ്റെടുക്കുന്നത്. ഏറെ പരിമിതികൾക്കുള്ളിൽ നിന്നു കൊണ്ട്‌ അവരോടൊപ്പം നാടക ക്കമ്പക്കാരും ചേർന്നു ‘റിയാദ്‌ നാടകവേദി ആൻഡ്​ ചിൽഡ്രൻസ് തിയറ്റർ’ എന്ന നാടക സംഘത്തിന്​ തുടക്കം കുറിച്ചു. കേരള സംഗീത നാടക അക്കാദമിയുടെ അംഗീകാരത്തോട് കൂടി ആരംഭിച്ച ഈ സംഘം പ്രവാസ ചരിത്രത്തിൽ പുതിയൊരധ്യായമാണ്​... ബത്​ഹയിൽ ആ സൂത്രണം ചെയ്യപ്പെട്ട്​ റിയാദിൽ അരങ്ങത്തെത്തിയത്​ പത്തോളം നാടകങ്ങളാണ്​.

കുഞ്ഞാലി മരയ്​ക്കാർ നാടകത്തിൽ ന ിന്ന്​

1. കുഞ്ഞാലി മരക്കാർ
വൈദേശിക അധിനിവേശത്തിനെ തിരെ പറങ്കികളോട് പോരാടിയ കുഞ്ഞാലി മരക്കാരുടെ കഥ പറഞ്ഞാണ്​ റിയാദിലെ പ്രഫഷനൽ നാടക പ്രവർത്തനങ്ങൾക്ക് നാന്ദി കുറ ിക്കുന്നത്. കച്ചവടത്തിനായി വന്നവർ പിന്നീട് മണ്ണും വിണ്ണും കവരുന്ന അവസ്‌ഥ സംജാതമായപ്പോൾ സാമൂതിരി രാജവംശവും മരക്കാർ പരമ്പരയും അതിജീവിക്കാൻ ശ്രമിച്ചു. അതിലേറ്റവും വീരോചിതമായ പോരാട്ടം നടത്തിയ നാവികപ്പടയുടെ തലവൻ കുഞ്ഞാലി മരക്കാർ മൂന്നാമ​​​​െൻറ ജീവചരിത്രം കേന്ദ്രമാക്കിയായിരുന്നു നാടകം. ഇരുകൈകളും നീട്ടി മലയാളി പ്രേക്ഷകർ അതിനെ സ്വീകരിച്ചു. ദേശീയ സംസ്ഥാന അവാർഡ് ജേതാവായ ജയൻ തിരുമനയാണ്​ സംവിധാനം നിർവഹിച്ചത്​.

2. ടിപ്പു സുൽത്താൻ
ചരിത്രത്തിൽ ഏറെ വികലമാക്കപ്പെട്ട ഒരു ഇതിഹാസ പുരുഷനെ കുറിച്ച കാലോചിത വായനയായിരുന്നു ‘ടിപ്പു സുൽത്താൻ’ എന്ന നാടകം. സാമൂഹിക പരിഷ്‌ക്കരണം, മതസൗഹാർദ്ദം, രാജ്യപുരോഗതി, പ്രജാക്ഷേമം തുടങ്ങിയ കാര്യങ്ങളിൽ കീർത്തി നേടിയതിനോടൊപ്പം ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ അന്ത്യം വരെ നിലകൊണ്ട ധീരദേശാഭിമാനി എന്ന നിലയിൽ സുവർണ ലിപികളിൽ എഴുതപ്പെടേണ്ടതായിരുന്നു ടിപ്പുവി​​​​െൻറ കാലം. കൊളോണിയൽ -സവർണ ചരിത്ര നിർമിതിയിൽ തെറ്റിദ്ധരിക്കപ്പെട്ട ആ മഹാ മനുഷ്യ​​​​െൻറ യഥാർഥ ജീവിതം അനാവരണം ചെയ്യുകയായിരുന്നു കൃതഹസ്തനായ സംവിധായകൻ ജയൻ തിരുമന. ‘തട്ടകം നാടകവേദി’യാണ്​ ടിപ്പുവിനെ അരങ്ങത്തെത്തിച്ചത്​.

3. തീപ്പൊട്ടൻ
ബത്​ഹയിലെ തന്നെ നവോദയ സാംസ്​കാരിക വേദിയുടെ അരങ്ങിലുണർന്ന ‘തീപ്പൊട്ടൻ’ നാടകത്തി​​​​െൻറ രചനയും സംവിധാനവും ജയൻ തിരുമന തന്നെയായിരുന്നു. അദ്ദേഹം ഉഴുതുമറിച്ച മണ്ണിലാണ് ബത്​ഹയിലെ നാടക പ്രസ്ഥാനങ്ങൾ വേരുകളാഴ്ത്തിയത്. ചരിത്ര നാടകങ്ങൾക്ക് വിരാമമിട്ട് ഒരു സാമൂഹിക വിഷയത്തിലേക്കുള്ള ചുവടുമാറ്റമായിരുന്നു തീപ്പൊട്ടൻ. കീഴാള​​​​െൻറ ജീവിതാവസ്ഥകളും അതിനോട് പ്രതികരിക്കുന്ന സവർണ അധികാരവും തമ്മിലുള്ള സംഘർഷം എത്രമാത്രം ദുസ്സഹമാണെന്ന്​ നാടകം വരച്ചുകാണിക്കുന്നു. അൽഹൈർ ഉവൈദ പാർക്കിലെ തുറന്ന വേദിയിൽ അരങ്ങേറിയ ആദ്യ നാടകമായിരുന്നു ഇത്.

ഖിലാഫത്ത്​ നാടകത്തിലെ രംഗം

4. നുകം
തട്ടകത്തി​​​​െൻറ ബാനറിൽ അമച്വർ - ​പ്രൊഫഷനൽ നാടകരംഗത്തെ പ്രതിഭാശാലികളായ സുരേഷ്ബാബു ശ്രീസ്ഥ രചനയും മനോജ് നാരായണൻ സംവിധാനവും നിർവഹിച്ച ‘നുകം’ എന്ന നാടകമാണ് പിന്നീട് അരങ്ങിലെത്തിയത്. വർത്തമാനകാല ഇന്ത്യയുടെ ദുരിത പർവത്തിലൂടെയാണ് ഇൗ നാടകം സഞ്ചരിച്ചത്. വർഗീയതയും തീവ്രവാദവും കലുഷിതമാക്കിയ ഒരു കാലത്തെയാണ് അത് തുറന്നുകാണിച്ചത്. പൂക്കളാൽ സമൃദ്ധമായ ഒരു ഗ്രാമത്തെ ചവിട്ടിമെതിക്കുന്ന മാടമ്പിയെ നിരവധി ദുരിത ഘട്ടങ്ങളിലൂടെ കടന്നുവന്ന ജനങ്ങൾ തോൽപിക്കുന്നതാണ് ഇതിവൃത്തത്തി​​​​െൻറ ഒരു ധാര. ജോലി തേടി ഗുജറാത്തിൽ പോകുന്ന യുവാവ് വ്യാജ ഏറ്റുമുട്ടലിൽ കൊല്ലപ്പെടുകയും അവ​​​​െൻറ കുടുംബത്തെ തീവ്രവാദി മുദ്രകുത്തി പാർശ്വവൽക്കരിക്കുകയും ചെയ്യുന്നത്​ സമാന്തര കഥയായി ഇതൾ വിടരുന്നു.

5. നീലക്കുയിൽ
രാഷ്​ട്രപതിയുടെ അവാർഡിലൂടെ ചരിത്രത്തിലിടം നേടുകയും മലയാളികളുടെ മനസിൽ പതിയുകയും ചെയ്ത സിനിമയാണ് ‘നീലക്കുയിൽ’. അതി​​​​െൻറ നാടകാവിഷ്കാരമായിരുന്നു പിന്നീട് ‘നാടകം ഡോട്ട് കോം’ തട്ടിൽ കയറ്റിയത്. പ്രമുഖ സിനിമ നാടക സംവിധായകൻ ഷൈജു അന്തിക്കാടായിരുന്നു ശിൽപി. ഒരു കാർഷിക ഗ്രാമത്തിൽ വാദ്യാരായി വന്ന മാഷും നിഷ്കളങ്കയായ ഒരു പെൺകുട്ടിയും തമ്മിൽ മൊട്ടിട്ട പ്രണയവും അതി​​​​െൻറ ദുരന്ത പര്യവസാനവുമാണ് കഥാതന്തു. വൈശാഖ് അന്തിക്കാടി​​​​െൻറ മനോഹരമായ കലാസംവിധാനത്തിൽ അരങ്ങേറിയപ്പോൾ നമ്മുടെ തിയറ്റർ സങ്കൽപത്തിന് പുതിയ മാനം കൈവരികയായിരുന്നു. ഒരിക്കലും മറക്കാത്ത ഒരുപിടി ഗാനങ്ങളും അതി​​​​െൻറ കാൽപനികത തുളുമ്പുന്ന ചിത്രീകരണവും പ്രേക്ഷർക്ക് ദൃശ്യവിരുന്നൊരുക്കി.

6. ഭൂപടം മാറ്റിവരക്കുമ്പോൾ
ഷൈജു അന്തിക്കാടിൻെറ തന്നെ കീഴിൽ രംഗാവിഷ്‌ക്കാരം നടത്തിയ മറ്റൊരു സൃഷ്​ടിയായിരുന്നു ‘ഭൂപടം മാറ്റിവരക്കുമ്പോൾ’. ഒരു കലാസമിതിയോ വായനശാലയോ നശിക്കുമ്പോൾ നമുക്ക് നഷ്​ടപ്പെടുന്നത് നമ്മുടെ സാംസ്കാരിക നിലയങ്ങളാണ്. സാമൂഹിക സാംസ്കാരിക വേരുകൾ ദുർബലമാകുന്ന ആഗോളീകരണ കാലത്തെ സ്വത്വപ്രശ്നങ്ങളെ ചർച്ചക്കെടുക്കുന്നതായിരുന്നു നാടകം. ഒരു കേന്ദ്ര കഥാപാത്രത്തിനപ്പുറം വ്യത്യസ്ത കഥാസന്ദർഭങ്ങളെ കൂട്ടിയിണക്കുകയായിരുന്നു സംവിധായകൻ. എ. ശാന്തകുമാറി​​​​െൻറ രചന. പ്രദീപ് കാറളത്തി​​​​െൻറ നേതൃത്വത്തിലുള്ള നാടകവേദിയാണ് ഇത് അരങ്ങിലെത്തിച്ചത്.

7. മരപ്പാവ
ഭൂമിക്കടിയിലെ വെള്ളവും മേൽക്കൂരയുടെ അളവുമെല്ലാം ഗണിച്ചു പറയുന്ന മൂത്താശാരിക്ക് ത​​​​െൻറ മകളുടെ ഭാവി ജീവിതത്തെ കണക്കു കൂട്ടാൻ കഴിഞ്ഞില്ല. നിഗൂഢമായ മനുഷ്യമനസ്സുകളുടെ സങ്കീർണതകളും അതുയർത്തുന്ന സാമൂഹിക പ്രശ്നങ്ങളുമാണ്​ ‘മരപ്പാവ’ ഉയർത്തിയത്​. സ്‌ത്രീ സമൂഹത്തി​​​​െൻറ പ്രതിസന്ധികൾ, പെണ്മക്കൾ ചവിട്ടിയരക്കപ്പെടുമ്പോൾ മാതാപിതാക്കൾ നേരിടുന്ന നിസ്സഹായത, പതഞ്ഞൊഴുകുന്ന മദ്യലഹരി... എല്ലാം ആഴത്തിൽ വരച്ചു കാണിച്ചു. ബന്ധങ്ങളുടെ ശൈഥില്യത്തോടൊപ്പം സമൂഹം അഭിമുഖീകരിക്കുന്ന നവവികസന ഉഡായിപ്പുകൾ വരെ നാടകം പ്രശ്നവൽക്കരിക്കുന്നുണ്ട്. അവതരണം തട്ടകം. സംവിധാനം മനോജ് നാരായണൻ.

8. ബോംബെ ടൈലേഴ്‌സ്
അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന ഒരു കാലത്ത് സ്വയം നവീകരിക്കാൻ മറന്നുപോകുന്നവരുടെയും വിപണിയുടെ താൽപര്യങ്ങൾ മാനിക്കാതെ മാനുഷികതക്കും സേവനത്തിനും ഇറങ്ങിപ്പുറപ്പെടുന്നവരുടെയും ഗതിവിഗതികൾ കോറിയിടുന്നതായിരുന്നു ‘ബോംബെ ടൈലേഴ്‌സ്’. നമ്മുടെ നിത്യജീവിതത്തി​​​​െൻറ ഭാഗമായിരുന്ന തുന്നൽ കടകൾ മുതൽ അസംഖ്യം വരുന്ന ചെറുകിട സ്ഥാപനങ്ങൾ വരെ തകർന്ന് പോകുന്ന നവലിബറൽ സാമ്പത്തിക നയങ്ങളെ നാടകം തുറന്നു കാണിക്കുന്നു. അവതരണം നാടകം ഡോട്ട് കോം. സംവിധാനം: വിനോദ് കുമാർ.

ആയിരത്തൊന്നു രാവുകൾ നാടകത്തിൽ നിന്ന്​

9. 1921ഖിലാഫത്ത്
സംവിധായകൻ ജയൻ തിരുമനയുടെ 251ാ-മത്തെയും റിയാദിലെ നാലാമത്തെയും നാടകമായിരുന്നു ‘1921 ഖിലാഫത്ത്’. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തി​​​​െൻറ ഭാഗമായി 1921-ൽ കേരളത്തിൽ നടന്ന പ്രക്ഷോഭങ്ങളിൽ ശ്രദ്ധേയമായ ഒന്നാണ് മലബാർ കലാപം. ആ സമര പോരാട്ടത്തിൽ നിന്ന് കൊണ്ട് സമകാലിക ഇന്ത്യൻ അവസ്ഥയെ വായിക്കുകയായിരുന്നു നാടകകൃത്ത്. മനുഷ്യ​​​​െൻറ ഏറ്റവും മൗലികമായ ആവശ്യം സ്വാതന്ത്ര്യമാണെന്ന സത്യം നാടകം അടിവരയിടുന്നു. മികച്ച അഭിനയം കൊണ്ടും അവതരണം കൊണ്ടും ഒരു നാഴികക്കല്ലാണ് റിയാദ്‌ കലാഭവൻ സ്ഥാപിച്ചത്.

10. ആയിരത്തിയൊന്നു രാവുകൾ
പ്രവീൺ വടക്കുംതല എഴുതി രാജീവൻ മമ്മളി ദൃശ്യഭാഷ ഒരുക്കിയ റിയാദ്‌ കലാഭവ​​​​െൻറ ഡ്രാമാസ്കോപിക് നാടകമായിരുന്നു ‘ആയിരത്തൊന്നു രാവുകൾ’. അറബിക്കഥകളുടെ മണിച്ചെപ്പ് തുറന്നു വർത്തമാനകാല സ്ത്രീസമൂഹം അകപ്പെട്ട പ്രശ്നങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുകയായിരുന്നു ഈ നാടകം. കവിതയിലൂടെയും കലയിലൂടെയും ആരുടെയും മനസ്​ മാറ്റിയെടുക്കാൻ കഴിയുമെന്ന് ഈ നാടകം പറയുന്നു. നൂറ്റിയൊന്ന് കലാകാരന്മാരെ വെച്ച് റിയാദിൽ ചെയ്ത നാടകം നൂറ്റി അമ്പത്തിയൊന്ന് പേരെ ഉൾക്കൊള്ളിച്ച് കേരളത്തിൽ ഗിന്നസ് റെക്കോഡ് നേടാനുള്ള ശ്രമത്തിലാണ് അണിയറ ശിൽപികൾ!

ഷാറോൺ ഷരീഫിന്റെ സംവിധാനത്തിൽ സ്‌ക്രീൻ സപ്പോർട്ടോടെ ചെയ്ത ‘അവർ പറയട്ടെ’ എന്ന പരീക്ഷണ നാടകം, ലഘു നാടകങ്ങളായ ‘പകൽ നക്ഷത്രങ്ങൾ’, ‘ഗുഡ്നൈറ്റ്’ കൂടാതെ സ്ത്രീകളും പെൺകുട്ടികളും മാത്രം അണിനിരന്ന ‘അവൾ’, ‘മലയാളം കാണാൻ വായോ’, ‘കുഞ്ചൂസ്’, ‘അമ്മുക്കുട്ടിയും അമ്മമാരും‘ നാടകങ്ങൾ, ഇൻറർ സ്‌കൂൾ തിയേറ്റർ ഫെസ്​റ്റിവെൽ... പട്ടിക നീളുന്നു. ഇതെല്ലാം നാലഞ്ചു വർഷത്തെ കാലയളവിൽ ബത്​ഹയിൽ നിന്ന്​ ഉരുത്തിരിഞ്ഞ നാടക സംരംഭങ്ങളാണ്​.

Tags:    
News Summary - Staged malayalam Dramas in Batha -Batha Supplement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.