ജുബൈൽ: സ്റ്റുഡൻറ്സ് ഇന്ത്യ ജുബൈൽ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ എട്ടാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർഥികൾക്കായി സിനിമപ്രദർശനം സംഘടിപ്പിച്ചു. 2017ൽ റിലീസ് ചെയ്ത ‘വണ്ടർ’ സിനിമയാണ് പ്രദർശിപ്പിച്ചത്. ചടങ്ങ് ആമിന റിയാസിന്റെ ഖുർആൻ പാരായണത്തോടെ ആരംഭിച്ചു.
സ്റ്റുഡൻറ്സ് ഇന്ത്യ ജുബൈൽ രക്ഷാധികാരി ഡോ. ജൗഷീദ് പരിപാടി ഉദ്ഘാടനം ചെയ്തു. സഹാനുഭൂതി, ദയ, സഹിഷ്ണുത തുടങ്ങിയ ഉന്നത മാനുഷിക മൂല്യങ്ങളെ ആവിഷ്കരിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം. മഹർ സെയ്ഫുദ്ദീൻ സിനിമ അവലോകനം നടത്തി. സാമൂഹിക പ്രതിബദ്ധതയുള്ള നിരവധി മെന്റർമാർ സ്റ്റുഡന്റ്സ് ഇന്ത്യയിലൂടെ രൂപപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
റയ്യാൻ മൂസ, സഫയർ മുഹമ്മദ്, രഹ്ന സഫയർ, ഷിബിന മക്കാർ, സഫിയ ഷെഫിൻ, സമീന മലൂക്, നാസർ ഓച്ചിറ, ഫിദ ജൗഷീദ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ഫാത്തിമ സഫയർ സ്വാഗതവും സ്റ്റുഡന്റ്സ് ഇന്ത്യ ജുബൈൽ കോഓഡിനേറ്റർ ഷറഫ റംസി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.