ഖോബാർ: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസി സാംസ്കാരിക വേദി അൽഖോബാർ മേഖല ജനറൽ സെക്രട്ടറി സുഹൈൽ കാപ്പന് സഹപ്രവർത്തകർ യാത്രയയപ്പ് നൽകി. പ്രവിശ്യയിലെ ജീവകാരുണ്യ സേവന രംഗത്ത് സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. കോവിഡിെൻറ ആദ്യഘട്ടത്തിൽ 'പ്രവാസി'യുടെ കീഴിൽ പ്രവിശ്യയിൽ ആദ്യമായി ചാർട്ടേർഡ് വിമാനം ഒരുക്കുന്നതിൽ നേതൃപരമായ പങ്കു വഹിച്ച വ്യക്തിയായിരുന്നു സുഹൈൽ. പ്രസിഡൻറ് പർവേസ് പ്രവാസി ഖോബാറിെൻറ ഉപഹാരം കൈമാറി. പുതിയ ജനറൽ സെക്രട്ടറിയായി നൗഫർ മമ്പാടിനെ യോഗം ഐകകണ്ഠ്യേന തെരഞ്ഞെടുത്തു. എം.കെ. ഷാജഹാൻ, സിറാജ് തലശ്ശേരി, നജ്മുസമാൻ, കെ.എം. സാബിഖ്, അഡ്വ. നവീൻ കുമാർ, മുഹമ്മദ് സിയാദ്, ഇല്യാസ് ചേളന്നൂർ, സഫ്വാൻ പാണക്കാട്, ഷജീർ തൂണേരി തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.