ഒ.​ഐ.​സി.​സി ത​ബൂ​ക്ക് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി ശ​ങ്ക​ർ എ​ള​ങ്കൂ​ർ ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു

'കാവൽ മാലാഖമാർക്ക് ഹൃദയപൂർവം': ആരോഗ്യപ്രവർത്തകരെ തബൂക്ക് ഒ.ഐ.സി.സി ആദരിച്ചു

തബൂക്ക്: ഒ.ഐ.സി.സി തബൂക്ക് സെൻട്രൽ കമ്മിറ്റി ലുലു ഗ്രൂപ്പിന്‍റെയും തബൂക്ക് പാർക്കിന്‍റെയും സഹകരണത്തോടെ 'കാവൽ മാലാഖാമാർക്കു ഹൃദയപൂർവം' എന്ന പേരിൽ ആരോഗ്യപ്രവർത്തകരെ ആദരിച്ചു. കോവിഡ് കാലത്ത് അതിനെതിരെ പോരാടിയ തബൂക്ക് മേഖലയിലെ 150ഓളം ആരോഗ്യ പ്രവർത്തകരെയും തബൂക്കിലെ കിങ് സൽമാൻ മിലിട്ടറി ആശുപത്രി, അമീർ ഫഹദ് ആശുപത്രി, കിങ് ഖാലിദ് ആശുപത്രി, മെറ്റേണിറ്റി ആശുപത്രി, കിങ് ഫഹദ് സ്പെഷലിസ്റ്റ് ആശുപത്രി എന്നിവിടങ്ങളിലെ എമർജൻസി ഡിപ്പാർട്മെന്‍റ് ഡയറക്ടർമാരെയും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സജീവമായി നേതൃത്വം നൽകിയ ഷജീർ വാഴപ്പണയിലിനെയും തബൂക്കിൽനിന്ന് ആദ്യമായി ഇൻവെസ്റ്റർ വിസ ലഭിച്ച ഹംസ മഞ്ചേരിയെയുമാണ് ആദരിച്ചത്. തബൂക്ക് പാർക്ക് മാളിൽ നടന്ന സമ്മേളനം ഒ.ഐ.സി.സി സൗദി നാഷനൽ കമ്മിറ്റി പ്രസിഡന്‍റ് ശങ്കർ എളങ്കൂർ ഉദ്‌ഘാടനം ചെയ്തു.


തബൂക്ക് സെൻട്രൽ കമ്മിറ്റി പ്രസിഡന്‍റ് നൗഷാദ് കരുനാഗപ്പള്ളി അധ്യക്ഷത വഹിച്ചു. അബ്ദു ഷുക്കൂർ വക്കം, ജെസ്റ്റിൻ ഐസക് നിലമ്പൂർ, സുലൈമാൻ കൊടുങ്ങല്ലൂർ, സിനോൾ ഫിലിപ്, ചെറിയാൻ മാത്യു, ഗിരീഷ്, അജിത് കുമാർ, മാഹിൻ സാദി, നവാസ് പാലത്തുങ്കൽ, ഷഹീർ, ഹാഷിം ക്ലാപ്പന, ആൽബിൻ രാമപുരം എന്നിവർ സംസാരിച്ചു. കോവിഡ് കാലത്തെ ആസ്പദമാക്കി നടത്തിയ പ്രസംഗ മത്സരത്തിൽ വിജയികളായവർക്ക് ചടങ്ങിൽ സമ്മാനം വിതരണം ചെയ്തു. റോവിന മീഡിയ പ്രൊഡക്ഷന്‍റെ ബാനറിൽ കുട്ടികളുടെ വൈവിധ്യമാർന്ന കലാപരിപാടികളും സക്കീർ കല്ലായി, അലി പൊന്നാനി, സുധീർ, മിഥുൻ ശങ്കർ യാംബു എന്നിവരുടെ ഗാനമേളയും പരിപാടിക്ക് മിഴിവേകി. സ്വദേശികളും വിദേശികളുമടങ്ങുന്ന ധാരാളം ആളുകൾ പരിപാടിയിൽ സംബന്ധിച്ചു. തബൂക്ക് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി റിജേഷ് നാരായണൻ സ്വാഗതവും പ്രോഗ്രാം കോഓഡിനേറ്റർ ജെയിംസ് കാപ്പാനി നന്ദിയും പറഞ്ഞു.

Tags:    
News Summary - Tabuk OICC honors health workers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.