നസ്ല ഖാദർ, ഷഹന, റസീന
ജുബൈൽ: തനിമ ജുബൈൽ വനിതാ ഘടകം റമദാൻ മാസത്തിൽ സംഘടിപ്പിച്ച പ്രശ്നോത്തരിയുടെ ഫലം പ്രഖ്യാപിച്ചു. ഖുർആനിലെ 32-ാം അധ്യായമായ അസ്സജദ ആസ്പദമാക്കിയായിരുന്നു പ്രശ്നോത്തരി നടന്നത്. യഥാക്രമം നസ്ല ഖാദർ (ഒന്നാം സ്ഥാനം), ഷഹന (രണ്ടാം സ്ഥാനം), റസീന (മൂന്നാം സ്ഥാനം) എന്നിവരാണ് വിജയികൾ. റമദാനിലെ ഓരോ 10 ദിവസങ്ങളിലായി മൂന്ന് ഭാഗമായി നടന്ന പ്രശ്നോത്തരിയിൽ നിരവധി വനിതകളാണ് പങ്കെടുത്തത്.
എല്ലാ വർഷവും റമദാൻ മാസത്തിൽ വിവിധ തലങ്ങളിലുള്ള പ്രവർത്തനങ്ങളോടൊപ്പം തനിമ പ്രശ്നോത്തരികളും സംഘടിപ്പിക്കാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.