താനൂർ പ്രവാസി കൂട്ടായ്മ ഇഫ്താർ സംഗമത്തിൽ പ്രസിഡന്റ് കുഞ്ഞിക്കോയ താനൂർ സംസാരിക്കുന്നു
ജുബൈൽ: താനൂർ പ്രവാസി കൂട്ടായ്മ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ജുബൈലിലെ വിവിധ മത, സാമൂഹിക, സാംസ്കാരിക നേതാക്കളും താനൂർ സ്വദേശികളായ പ്രവാസികളും ചടങ്ങിൽ പങ്കെടുത്തു. റാഫി ഹുദവി റമദാൻ സന്ദേശത്തോടെ സംഗമത്തിന് തുടക്കംകുറിച്ചു. താനൂർ കൂട്ടായ്മ പ്രസിഡന്റ് കുഞ്ഞിക്കോയ താനൂർ അധ്യക്ഷതവഹിച്ചു.
ജുബൈൽ ഇന്ത്യൻ സ്കൂൾ അധ്യാപകൻ സനിൽ കുമാർ, മലയാളി സമാജം സെക്രട്ടറി ബൈജു അഞ്ചൽ, മാധ്യമ പ്രവർത്തകൻ ശിഹാബ് മങ്ങാടൻ, താനൂർ കൂട്ടായ്മയുടെ മുഖ്യരക്ഷാധികാരി കെ.ടി. റസാഖ് എന്നിവർ സംസാരിച്ചു. സിദ്ദിഖ് താനൂർ, എ.പി. അഷ്റഫ്, ഷഫീഖ് താനൂർ, അനീഷ് താനൂർ, ഷാഫി എടക്കടപ്പുറം, റസാഖ് അഞ്ചുടി, അർഷാദ് അലി, മുഫ്നാസ്, ജൈസ്, ജലീൽ എടക്കടപ്പുറം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. പ്രോഗ്രാം കൺവീനർ യൂനുസ് പുതിയകടപ്പുറം സ്വാഗതവും താനൂർ പ്രവാസി കൂട്ടായ്മ ജനറൽ സെക്രട്ടറി ജാഫർ താനൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.