ജുബൈൽ: ആഗോള സാങ്കേതിക സമൂഹത്തെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന ലോകത്തെ ഏറ്റവും വലിയ സാങ്കേതിക വിദ്യ പ്രദർശന പരിപാടി അടുത്തവർഷം സൗദിയിൽ അരങ്ങേറും.
കാസ്പെർസ്കി സി.ഇ.ഒയും സഹസ്ഥാപകനുമായ യൂജിൻ കാസ്പെർസ്കി ഉൾപ്പെടെ ലോകമെമ്പാടുമുള്ള വൻകിട സംരംഭകർ പങ്കെടുക്കുന്ന പരിപാടി 2022 ഫെബ്രുവരി 1-3 തീയതികളിൽ റിയാദിലാണ് നടക്കുക.
സർക്കാർ, ബിസിനസ്, സംരംഭകർ, നിക്ഷേപകർ എന്നിവരെ ഏകോപിപ്പിക്കുന്ന നവീന സാങ്കേതിക വിദ്യകളുടെ ആഗോള പ്ലാറ്റ്ഫോമായി പരിപാടി മാറും. വി.എം വെയർ സി.ഇ.ഒ രഘു രഘുറാം, ഹ്യൂണ്ടായ് മോട്ടോർ പ്രസിഡൻറ് യങ്ചോ ചി, മാജിക് ലീപ് സി.ഇ.ഒ പെഗ്ഗി ജോൺസൺ, വേൾഡ് വൈഡ് വെബ് ഫൗണ്ടേഷെൻറ ചീഫ് വെബ് അഡ്വ. നെന്ന നവാകൻമ, എസ്തോണിയ ഗവ. ചീഫ് ഇൻഫർമേഷൻ ഓഫിസർ സിയിം സിക്കുട്ട്, ഒലയൻ ഗ്രൂപ് സി.ഇ.ഒ സൽമാൻ അൽ ബദ്രാൻ, മൊബിലി സി.ഇ.ഒ ഗിൻവ ബാരാധി, പ്യുവർ ഹാർവെസ്റ്റ് സി.ഇ.ഒ സ്കൈ കുർട്സ്, സ്റ്റീവൻ ബാർട്ട്ലെറ്റ്, ഫുട്ബാൾ ഇതിഹാസങ്ങളായ റോബർട്ടോ കാർലോസ്, ലൂയിസ് ഫിഗോ ഉൾപ്പെടെയുള്ള വിവിധ മേഖലയിലെ വിദഗ്ധർ പങ്കെടുക്കും. 700ലധികം വളർന്നുവരുന്ന ടെക്നോളജി സ്റ്റാർട്ട്-അപ്പുകൾ അവരുടെ പരിഹാരങ്ങൾ ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കും. ആഗോള ടെക്നോളജി ഭീമന്മാർ പ്രതീക്ഷയർപ്പിക്കുന്ന ഈ മേഖലയിലെ ഏറ്റവും വലിയ ഇവൻറുകളിലൊന്നായി പരിപാടി മാറും.
'സാങ്കേതികവിദ്യക്കും നവീകരണത്തിനും സമ്പദ്വ്യവസ്ഥയെയും സമൂഹത്തെയും പരിവർത്തനം ചെയ്യാനുള്ള വലിയ സാധ്യതകളുണ്ട്.
നിങ്ങൾ ഒന്നുകിൽ കുതിച്ചുചാടുകയോ പിന്നോട്ട് പോവുകയോ ചെയ്യുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. സാങ്കേതികവിദ്യയും നൂതനത്വവും കൊണ്ട് മേഖലയെ നയിക്കാനും കുതിച്ചുയരാനും സഹായിക്കുന്ന പരിപാടിക്ക് ആതിഥേയത്വം വഹിക്കുന്നതിൽ ഞങ്ങൾ അഭിമാനിക്കു'ന്നതായി എൻജി. കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രി അബ്ദുല്ല അൽസ്വാഹ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.