റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് 10 വിദേശികൾ കൂടി മരിച്ചു. നാലുപേർ വീതം മക്ക, ജിദ്ദ എന്നിവിടങ്ങളിലും ഒരോ ആൾ വീതം റിയാദ്, യാംബു എന്നിവിടങ്ങളിലുമാണ് മരിച്ചത്.
യാംബുവിൽ ഇതാദ്യമായാണ് മരണം രേഖപ്പെടുത്തുന്നത്. 43നും 90നും ഇടയിൽ പ്രായമുള്ളവരാണ് മരിച്ചത്. ഇവരെ വിവിധ രോഗങ്ങൾ അലട്ടിയിരുന്നു. ഇതോടെ രാജ്യത്തെ മൊത്തം മരണസംഖ്യ 283 ആയി. അതെസമയം ഇടയ്ക്ക് ലഭിച്ചിരുന്ന ആശ്വാസത്തിന് പകരം ആശങ്ക പകർന്ന് രോഗികളുടെ എണ്ണം ഉയർന്നു. 2039 പേരിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 46869 ആയി. ഇതിൽ 27535 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. അതിൽ തന്നെ 156 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലുമാണ്.
സൗദി പൗരന്മാരുടെ ഇടയിലും രോഗവ്യാപനം വർധിച്ചതായാണ് പുതിയ കണക്ക് കാണിക്കുന്നത്. പുതിയ രോഗികളിൽ സൗദി പൗരന്മാരുടെ എണ്ണം 41 ശതമാനമായി ഉയർന്നു. ബാക്കി 59 ശതമാനം മറ്റ് വിവിധ രാജ്യക്കാരാണ്. പുതിയ രോഗികളിൽ 75 ശതമാനം പുരുഷന്മാരും 25 ശതമാനം സ്ത്രീകളുമാണെന്ന് ആരോഗ്യമന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദു അൽഅലി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കുട്ടികളിലെ രോഗവ്യാപനവും കൂടിയിട്ടുണ്ട്. 11 ശതമാനം കുട്ടികൾക്കാണ് പുതുതായി കോവിഡ് ബാധിച്ചത്. യുവാക്കളിൽ അത് മൂന്ന് ശതമാനവും മുതിർന്നവരിൽ 86 ശതമാനവുമാണ്. രാജ്യത്തെ വിവിധ ലാബുകളിലായി ഇതുവരെ 513,587 കോവിഡ് ടെസ്റ്റുകൾ നടന്നു. രോഗികളെ കണ്ടെത്താൻ ആരോഗ്യ വകുപ്പ് രാജ്യവ്യാപകമായി നടത്തുന്ന ഫീൽഡ് സർവേ 27ാം ദിവസത്തിലേക്ക് കടന്നു. വീടുകളിലും മറ്റ് താമസകേന്ദ്രങ്ങളിലും ചെന്നുള്ള മെഡിക്കൽ ടീമിെൻറ പരിശോധനയ്ക്ക് പുറമെ ആളുകളെ ഫോൺ ചെയ്ത് വിളിച്ചു വരുത്തി പരിശോധന നടത്തുന്ന റാണ്ടം ടെസ്റ്റിങ്ങും നടക്കുന്നു. നാലുപേർ കൂടി മരിച്ചതോടെ മക്കയിൽ 120 ഉം ജിദ്ദയിൽ 84 ഉം ആയി മരണസംഖ്യ.
പുതിയ രോഗികൾ: ജിദ്ദ 482, റിയാദ് 478, മക്ക 356, മദീന 247, ഹുഫൂഫ് 93, ദമ്മാം 93, ത്വാഇഫ് 68, യാംബു 27, ഖത്വീഫ് 21, തുറൈബാൻ 11, സഫ്വ 11, ദറഇയ 11, ഖുൻഫുദ 10, താദിഖ് 10, ഖോബാർ 9, വാദി ദവാസിർ 8, ബേയ്ഷ് 7, ബീഷ 6, ഖറഅ 6, മുസൈലിഫ് 6, അൽറൈൻ 6, ജുബൈൽ 5, റാസതനൂറ 5, അൽജഫർ 4, വാദി അൽഫറഅ 4, മനാഫ് അൽഹദീദ 4, ദുർമ 4, ഖമീസ് മുശൈത് 3, ദഹ്റാൻ 3, അൽഖുറുമ 3, അൽഹദ 3, ശറൂറ 3, ഹാഇൽ 3, അൽഖർജ് 3, അൽഖറഇ 2, നമീറ 2, അബഹ 1, ബുറൈദ 1, അൽസഹൻ 1, അലൈത് 1, തുവാൽ 1, തബൂക് 1, അൽദിലം 1, ലൈല 1, ഹുത്ത സുദൈർ 1
മരണസംഖ്യ: മക്ക 120, ജിദ്ദ 84, മദീന 39, റിയാദ് 16, ഹുഫൂഫ് 4, ദമ്മാം 4, അൽഖോബാർ 3, ജുബൈൽ 3, ബുറൈദ 2, ജീസാൻ 1, ഖത്വീഫ് 1, ഖമീസ് മുശൈത്ത് 1, അൽബദാഇ 1, തബൂക്ക് 1, ത്വാഇഫ് 1, വാദി ദവാസിർ 1, യാംബു 1.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.