തു​ർ​ക്കി​യ​​യി​ലെ ഭീ​ക​രാ​ക്ര​മ​ണം​​; സൗ​ദി അ​പ​ല​പി​ച്ചു

റി​യാ​ദ്​: തു​ർ​ക്കി​യ​യു​ടെ ത​ല​സ്ഥാ​ന ന​ഗ​ര​മാ​യ അ​ങ്കാ​റ​ക്ക് സ​മീ​പം വ്യോ​മ​യാ​ന ക​മ്പ​നി​യു​ടെ ആ​സ്ഥാ​ന​ത്ത് വ്യാ​ഴാ​ഴ്ച ന​ട​ന്ന ഭീ​ക​രാ​ക്ര​മ​ണ​ത്തെ സൗ​ദി അ​റേ​ബ്യ ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു. എ​ല്ലാ​ത്ത​ര​ത്തി​ലു​ള്ള ഭീ​ക​ര​ത​യെ​യും തീ​വ്ര​വാ​ദ​ത്തെ​യും സൗ​ദി നി​രാ​ക​രി​ക്കു​ന്നു​വെ​ന്നും ഏ​ത് രീ​തി​യി​ലു​ള്ള ആ​ക്ര​മ​ങ്ങ​ളെ​യും ശ​ക്ത​മാ​യി അ​പ​ല​പി​ക്കു​ക എ​ന്ന അ​ച​ഞ്ച​ല നി​ല​പാ​ടാ​ണ്​ സൗ​ദി​ക്കു​ള്ള​തെ​ന്നും തു​ർ​ക്കി​യ​യി​ലെ സൗ​ദി എം​ബ​സി പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി.

ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ഇ​ര​ക​ളു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കും തു​ർ​ക്കി​യ സ​ർ​ക്കാ​റി​നും ജ​ന​ങ്ങ​ൾ​ക്കും സൗ​ദി​യു​ടെ ആ​ത്മാ​ർ​ഥ​മാ​യ അ​നു​ശോ​ച​ന​വും ദുഃ​ഖ​വും അ​റി​യി​ച്ചു. പ​രി​ക്കേ​റ്റ​വ​ർ എ​ത്ര​യും വേ​ഗം സു​ഖം പ്രാ​പി​ക്കാ​ൻ പ്രാ​ർ​ഥി​ക്കു​ന്നു​വെ​ന്നും കു​റി​പ്പി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ അ​ഞ്ചു പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും 22പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത​താ​യി തു​ർ​ക്കി​യ അ​ധി​കൃ​ത​ർ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​​ന്റെ ഉ​ത്ത​ര​വാ​ദി​ത്തം ഇ​തു​വ​രെ ഒ​രു ഗ്രൂ​പ്പും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല. അ​ക്ര​മി​ക​ളാ​യ ര​ണ്ടു​പേ​രും കൊ​ല്ല​പ്പെ​ട്ടു. അ​തി​ൽ ഒ​രാ​ൾ സ്ത്രീ​യാ​ണ്.

Tags:    
News Summary - Terrorist attack in Turkey- Saudi condemned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.