ത​ബൂ​ക്ക് ഓ​ച്ചി​റ ക​ലാ​കേ​ന്ദ്രം ക​ലാ കാ​യി​ക​മേ​ള ചെ​റി​യ പെ​രു​ന്നാ​ളി​ന്

ത​ബൂ​ക്ക് ഓ​ച്ചി​റ ക​ലാ​കേ​ന്ദ്രം ക​ലാ​കാ​യി​ക മേ​ള​യെ​ക്കു​റി​ച്ച്​ സം​ഘാ​ട​ക​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ക്കു​ന്നു

ത​ബൂ​ക്ക് ഓ​ച്ചി​റ ക​ലാ​കേ​ന്ദ്രം ക​ലാ കാ​യി​ക​മേ​ള ചെ​റി​യ പെ​രു​ന്നാ​ളി​ന്

ത​ബൂ​ക്ക്: ത​ബൂ​ക്കി​ലെ ക​ലാ കാ​യി​ക മേ​ഖ​ല​ക​ളി​ലും ജീ​വ​കാ​രു​ണ്യ മേ​ഖ​ല​ക​ളി​ലും സ​ജീ​വ​മാ​യ കേ​ര​ള പ്ര​വാ​സി കൂ​ട്ടാ​യ്മ ഓ​ച്ചി​റ ക​ലാ​കേ​ന്ദ്രം ചെ​റി​യ പെ​രു​ന്നാ​ളി​ന് ത​ബൂ​ക്ക് പാ​ർ​ക്കി​ന​ടു​ത്ത് എ​ലൈ​റ്റ് ഫ്ല​ഡ് ലി​റ്റ് സ്​​റ്റേ​ഡി​യ​ത്തി​ൽ ‘ഓ​ച്ചി​റ ക​ലാ​കാ​യി​ക മേ​ള’ സം​ഘ​ടി​പ്പി​ക്കു​ന്നു. വൈ​കീ​ട്ട്​ ആ​റ്​ മു​ത​ൽ ആ​ൽ​ബം ഗാ​യ​ക​ൻ സ​ലീം കോ​ട​ത്തൂ​ർ, പ്ര​വാ​സി പ്ര​ഗ​ത്ഭ ഗാ​യി​ക സോ​ഫി​യ സു​നി​ൽ എ​ന്നി​വ​ർ ന​യി​ക്കു​ന്ന ഇ​ശ​ൽ നി​ലാ​വും കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും.

രാ​ത്രി 10 മു​ത​ൽ പ്ര​മു​ഖ എ​ട്ട് ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന സെ​വ​ൻ​സ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റും വെ​റ്റ​റ​ൻ​സ് മ​ത്സ​ര​വും ഇ​തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ളാ​യ ഷാ​ജ​ഹാ​ൻ കു​ള​ത്തൂ​പ്പു​ഴ, ഇ​സ്മാ​ഈ​ൽ പു​ള്ളാ​ട്ട്, യൂ​സു​ഫ് വ​ളാ​ഞ്ചേ​രി, ഹാ​ഷിം ക്ലാ​പ്പ​ന, ജാ​ബി​ർ ചെ​റൂ​പ്പ, ശ​ൻ​ഹീ​ർ വ​യ​നാ​ട്, സി​ദ്ദീ​ഖ് കൊ​ല്ലം എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

Tags:    
News Summary - thabook ochira eid al fitr arts and sports

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.