ജിദ്ദ: തണൽ ചാരിറ്റി നൽകിവരുന്ന പ്രതിമാസ ധനസഹായം ജിദ്ദ അൽവഹയിൽ സംഘടിപ്പിച്ച ചടങ്ങിൽ കൈമാറി. രോഗങ്ങൾ കൊണ്ട് വിഷമതകൾ അനുഭവിക്കുന്നതും മറ്റ് പ്രയാസങ്ങളാൽ കഷ്ടപ്പെടുന്നതുമായ 13 കുടുംബങ്ങൾക്കുള്ള ധനസഹായമാണ് കൈമാറിയത്. തണൽ ചാരിറ്റി സ്ഥാപകാംഗം ബാവ പേങ്ങാടൻ ലുലു സൈനിയിൽനിന്ന് തുക ഏറ്റുവാങ്ങി.
ഗഫൂർ ചുങ്കത്തറ ഉദ്ഘാടനം ചെയ്തു. ഷാജു ചാരുംമൂട് മുഖ്യപ്രഭാഷണം നടത്തി. ഷാനവാസ് സ്നേഹക്കൂട്, ലുലു സൈനി, സമദ് അലി വട്ടപറമ്പ്, നാസർ പട്ടർനടക്കാവ്, അൻവർ കല്ലമ്പലം, അർഷാദ് കൊയിലാണ്ടി, സിറാജ് കണ്ണൂർ, സെയ്ദ് സഫ്വാൻ തങ്ങൾ, അബ്ദുൽ അഹദ് വർക്കല, ഹബീബ് വർക്കല എന്നിവർ സംസാരിച്ചു. ബാവ പേങ്ങാടൻ സ്വാഗതവും ഷാനവാസ് സ്നേഹക്കൂട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.