തറവാട് കൂട്ടായ്മയുടെ ‘പെരുന്നാൾ നിലാവ് 2025’ സംഘാടകർ
ബുറൈദ: ബുറൈദ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തറവാട് കൂട്ടായ്മ ‘പെരുന്നാൾ നിലാവ് 2025’ എന്ന പേരിൽ വിപുലമായ ഈദ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. വലിയ ജനപങ്കാളിത്തത്തോടെ നടന്ന ആഘോഷ പരിപാടികൾ കനിവ് രക്ഷാധികാരി ഹരിലാൽ ഉദ്ഘാടനം ചെയ്തു. പൊതുസമ്മേളനത്തിൽ നജീബ് മടവൂർ അധ്യക്ഷത വഹിച്ചു. അബ്ദു കിച്ചേരി, നിഷാദ് പാലക്കാട്, സൈദ് സുഹൈൽ എന്നിവർ സംസാരിച്ചു. മെജോ ജോർജ് സ്വാഗതവും ടി.എസ്. അനന്തു നന്ദിയും പറഞ്ഞു. ബുറൈദയിലെ വിവിധ കലാകാരന്മാരുടെ സംഗീത നൃത്ത കലാപരിപാടികളും അരങ്ങേറി. തുടർന്ന് സജീർ പട്ടുറുമാൽ നയിച്ച തണ്ടർ ബോയ്സ് റിയാദിെൻറ ഗാനമേളയും പ്രഷീദ് അവതരിപ്പിച്ച ഡി.ജെ മ്യൂസിക്കും ആഘോഷത്തിന് പൊലിമ പകർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.