ക​വി​ത പു​ര​സ്കാ​രം നേ​ടി​യ ശി​ഹാ​ബ് ക​രു​വാ​ര​കു​ണ്ട്, ക​ഥ പു​ര​സ്‌​കാ​രം നേ​ടി​യ അ​ലി പൊ​ന്നാ​നി

ക​ലാ​ല​യം സാം​സ്കാ​രി​ക വേ​ദി പു​ര​സ്കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു

ജി​ദ്ദ: പ്ര​വാ​സി സാ​ഹി​ത്യോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് സൗ​ദി വെ​സ്​​റ്റ്​ നാ​ഷ​ന​ൽ ക​ലാ​ല​യം സാം​സ്കാ​രി​ക വേ​ദി ഏ​ർ​പ്പെ​ടു​ത്തി​യ ക​ലാ​ല​യം പു​ര​സ്കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു. ക​ഥാ​പു​ര​സ്കാ​ര​ത്തി​ന് അ​ലി പൊ​ന്നാ​നി​യു​ടെ 'നി​ലാ​വ് പെ​യ്യു​ന്നി​ട​ങ്ങ​ൾ' എ​ന്ന ക​ഥ​യും ക​വി​താ പു​ര​സ്കാ​ര​ത്തി​ന് ശി​ഹാ​ബ് ക​രു​വാ​ര​കു​ണ്ടി​െൻറ 'ഇ​ട​വ​ഴി​ക​ൾ ക​ത്തു​ന്ന​ത്' എ​ന്ന ക​വി​ത​യു​മാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. രി​സാ​ല സ്​​റ്റ​ഡി സ​ർ​ക്കി​ൾ (ആ​ർ.​എ​സ്.​സി) ഗ​ൾ​ഫ് കൗ​ൺ​സി​ൽ അം​ഗം ഡോ. ​മു​ഹ്സി​ൻ അ​ബ്​​ദു​ൽ ഖാ​ദ​ർ പ്ര​വാ​സി സാ​ഹി​ത്യോ​ത്സ​വ് വേ​ദി​യി​ലാ​ണ് പു​ര​സ്കാ​ര ജേ​താ​ക്ക​ളെ പ്ര​ഖ്യാ​പി​ച്ച​ത്. രി​സാ​ല പ​ത്രാ​ധി​പ​സ​മി​തി അം​ഗം മു​ഹ​മ്മ​ദ്‌ അ​ലി കി​നാ​ലൂ​രി​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ഞ്ചം​ഗ ജൂ​റി​യാ​ണ് പു​ര​സ്‌​കാ​ര നി​ർ​ണ​യം ന​ട​ത്തി​യ​ത്.

തീ​ക്ഷ്ണ​മാ​യ ചു​റ്റു​പാ​ടു​ക​ളും പ്ര​വാ​സ​ത്തി​െൻറ നോ​വും സ​മ​കാ​ലി​ക സം​ഭ​വ​ങ്ങ​ളു​മ​ട​ക്കം വി​ഷ​യീ​ഭ​വി​ച്ച മി​ക​ച്ച ര​ച​ന​ക​ളാ​ണ് മ​ത്സ​ര​ത്തി​ന് എ​ത്തി​യ​തെ​ന്ന് ജൂ​റി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ക​ലാ​ല​യം സാം​സ്‌​കാ​രി​ക വേ​ദി ന​ൽ​കു​ന്ന പ്ര​ശ​സ്തി പ​ത്ര​വും കാ​ഷ് അ​വാ​ർ​ഡും പി​ന്നീ​ട് സ​മ്മാ​നി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Tags:    
News Summary - The awards were announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.