റിയാദ്: സൽമാൻ രാജാവ് ഉദ്ഘാടനം ചെയ്ത റിയാദ് മെട്രോ ഗതാഗതരംഗത്ത് ഒരു പുതിയ യുഗത്തിന്റെ തുടക്കത്തെയും വികസനത്തിലെ നാഴികക്കല്ലിനെയും പ്രതിനിധീകരിക്കുന്നുവെന്ന് ഗതാഗത ലോജിസ്റ്റിക് മന്ത്രി എൻജിനീയർ സ്വാലിഹ് ബിൻ നാസർ അൽജാസർ പറഞ്ഞു. റിയാദ് നഗരത്തിലെ ‘ട്രെയിൻ, ബസ് പദ്ധതി’ പൊതുഗതാഗത പദ്ധതിയെക്കുറിച്ചുള്ള സൽമാൻ രാജാവിന്റെ പ്രബുദ്ധവും ദീർഘവുമായ വീക്ഷണം പ്രതിഫലിപ്പിക്കുന്നു.
സൽമാൻ രാജാവിന്റെ ഉൾക്കാഴ്ചയുള്ളതും വികസിതവുമായ കാഴ്ചപ്പാടിനും കിരീടാവകാശിയുടെ പിന്തുണക്കും നന്ദി അറിയിക്കുന്നു. ഏറ്റവും ഉയർന്ന അന്താരാഷ്ട്ര സാങ്കേതിക സവിശേഷതകൾ അനുസരിച്ച് നടപ്പാക്കിയ ലോകത്തിലെ ഏറ്റവും പുതിയ ഗതാഗത പദ്ധതിയാണിതെന്നും മന്ത്രി പറഞ്ഞു.
റിയാദ് മെട്രോയുടെ ആരംഭം വിവിധ മേഖലകളിൽ നാം അനുഭവിക്കുന്ന നവോത്ഥാനത്തിന്റെ പ്രധാന നാഴികക്കല്ലാണ്. ആധുനിക ഗതാഗതത്തിന്റെ വിവിധ രീതികളിൽ മുന്നേറിയ ഏറ്റവും പ്രമുഖമായ ആഗോള നഗരങ്ങളിലൊന്നായി റിയാദിനെ ഏകീകരിക്കുന്നു. ഗതാഗത അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിലും വികസനപരവും സാമ്പത്തികവുമായ മുന്നേറ്റത്തെ പിന്തുണക്കുന്നതിലും ഈ ബൃഹത്തായ സേവന പദ്ധതി വലിയതും ചരിത്രപരവുമായ മാറ്റമാണ്.
യാത്രക്കാരുടെ പ്രാരംഭ ശേഷി പ്രതിദിനം ഒരു ദശലക്ഷമാണ്. ഇത് ഗുണഭോക്താക്കളുടെ സംതൃപ്തി മെച്ചപ്പെടുത്തുന്നതിനും ജീവിത നിലവാരം ഏകീകരിക്കുന്നതിനും വിഷൻ 2030ന് അനുസൃതമായി ഗതാഗത, ലോജിസ്റ്റിക് സേവനങ്ങൾക്കായുള്ള ദേശീയ പദ്ധതിയുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും സഹായിക്കുന്നുവെന്നും ഗതാഗത മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.