ജിദ്ദ: സൗദി ചരിത്രത്തിലെ ഏറ്റവും വലിയ എയർഷോയിൽ പെങ്കടുക്കാനൊരുങ്ങി സൗദി എയർലൈൻസ്. ദേശീയ ദിനാഘോഷത്തിെൻറ ഭാഗമായി സൗദി എൻറർടൈൻമെൻറ് സംഘടിപ്പിക്കുന്ന സിവിൽ, സൈനിക വിമാനങ്ങളുടെ എയർഷോയിലാണ് ദേശീയ വിമാന കമ്പനിയായ സൗദി എയർലൈൻസും പെങ്കടുക്കുന്നത്. സെപ്റ്റംബർ 23ന് വൈകീട്ട് നാലിനാണ് എയർഷോ.
സൗദി ചാനലിൽ വ്യോമാഭ്യാസം കാണാൻ എല്ലാവരും കാത്തിരിക്കൂ എന്ന് ഇതു സംബന്ധിച്ച ടീസർ വിഡിയോയിൽ സൗദി എയർലൈൻസ് അധികൃതർ അറിയിച്ചു. പരിപാടിയുടെ വിജയത്തിനായി പരിശീലന പരിപാടികളും വിമാനങ്ങളെ അലങ്കരിക്കുന്നത് അടക്കമുള്ള പ്രവർത്തനങ്ങളും തുടരുകയാണ്.
സൗദി എയർലൈൻസ് വിമാനങ്ങൾക്ക് പുറമെ സൗദി റോയൽ എയർഫോഴ്സിന് കീഴിലും എയർഷോക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. എയർഫോഴ്സിന് കീഴിലെ വിവിധ ഇനം വിമാനങ്ങൾ ഷോയിൽ പെങ്കടുക്കും. കൂടാതെ ആദ്യത്തെ കമേഴ്ഷ്യൽ വിമാനസ്ഥാപനമായ ഹെലികോപ്ടർ കമ്പനിക്ക് കീഴിലെ നിരവധി ഹെലികോപ്ടറുകൾ എയർഷോയിൽ പെങ്കടുക്കും.
90ാമത് ദേശീയ ദിനാഘോഷങ്ങൾക്കുള്ള വിപുലമായ ഒരുക്കങ്ങൾ സൗദി എൻറർടൈൻമെൻറ് അതോറിറ്റിക്ക് കീഴിലും പുരോഗമിക്കുകയാണ്. ഇത്തവണയും വർണാഭവും വൈവിധ്യവുമാർന്ന പരിപാടികളാണ് അതോറിറ്റിക്ക് കീഴിൽ ആവിഷ്കരിച്ചിരിക്കുന്നത്. 'ഉയരം വരെ മനക്കരുത്തോടെ' എന്ന തലക്കെട്ടിലാണ് ദേശീയദിനാഘോഷങ്ങൾ നടക്കുന്നത്. 60ഒാളം സൈനിക, സിവിലിയൻ വിമാനങ്ങൾ പെങ്കടുക്കുന്ന എയർഷോ ആണ് ദേശീയദിനാഘോഷ പരിപാടികളിൽ ഏറ്റവും പ്രധാന ഇനം. സൗദി ചരിത്രത്തിലെ ഏറ്റവും വലിയ എയർഷോ ആയിരിക്കുമെന്നാണ് എൻറർടൈൻമെൻറ് അതോറിറ്റി വ്യക്തമാക്കുന്നത്. അതോടൊപ്പം രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ വർണാഭമായ വെടിക്കെട്ടുകളും നടക്കും. 'ജന്മനാടിനു വേണ്ടി പാടുന്നു' എന്ന വേറിട്ട പരിപാടിയും ഇത്തവണ ഒരുക്കിയിട്ടുണ്ട്.
സെപ്റ്റംബർ 22 മുതൽ 26 വരെ നീണ്ടുനിൽക്കുന്നതാണ് ഇത്തവണത്തെ ദേശീയ ദിനാഘോഷ പരിപാടികൾ. ഇൗ ദിവസങ്ങളിൽ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ ആരോഗ്യ സുരക്ഷ മുൻകരുതൽ പാലിച്ച് വിവിധ പരിപാടികൾ അരങ്ങേറും. പ്രധാന നഗരങ്ങളിലെ റോഡുകൾക്കിരുവശവും പാലങ്ങളും വൻകിട കെട്ടിടങ്ങളും അലങ്കരിക്കലും ഫ്ലക്സുകൾ സ്ഥാപിക്കലും ദേശീയ പതാക ഉയർത്തിക്കെട്ടുന്നതുമടക്കമുള്ള പ്രവർത്തനങ്ങൾ നടന്നുവരുകയാണ്.ദേശീയദിനത്തോടനുബന്ധിച്ച് മുനിസിപ്പാലിറ്റികൾക്ക് കീഴിൽ വിവിധ പരിപാടികളാണ് ആവിഷ്കരിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.