റിയാദ്: മുക്കം ഏരിയ സർവിസ് സൊസൈറ്റി (മാസ് റിയാദ്) അംഗങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ശേഖരിച്ച് ഡിജിറ്റലൈസ് ചെയ്യുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. ഡേറ്റ ശേഖരണത്തിനായി വ്യക്തികളുടെ സൗദിയിലെയും കേരളത്തിലെയും പൂർണമായ വിവരങ്ങൾ 24ഓളം ചോദ്യങ്ങളിലൂടെയാണ് ഓൺലൈൻ ഫോമിൽ രേഖപ്പെടുത്തേണ്ടത്.
വിവരങ്ങൾ ശേഖരിക്കുക വഴി ഓരോ അംഗത്തിനും അവരുടെ കുടുംബങ്ങൾക്കും പ്രയോജനപ്രദമായ ഒരുപാട് കാര്യങ്ങൾ സംഘടിത രൂപത്തിൽ ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്ന് മാസ് ഐ.ടി ടീമംഗങ്ങളായ യതി മുഹമ്മദ്, സുഹാസ് ചേപ്പാലി, എൻ.കെ. ഷമിം, ഷമീൽ കക്കാട് എന്നിവർ പറഞ്ഞു. റിയാദ് സുലൈ റീമാസ് ഇസ്തിറാഹയിൽ നടന്ന പരിപാടിയിൽ നിഷാദ് കാരശ്ശേരി ആദ്യ വ്യക്തിഗത വിവരങ്ങൾ നൽകി പരിപാടിക്ക് തുടക്കം കുറിച്ചു. ചടങ്ങിൽ പ്രസിഡന്റ് കെ.സി. ഷാജു, സെക്രട്ടറി അശ്റഫ് മേച്ചീരി, ട്രഷറർ കെ.പി. ജബ്ബാർ, ഭാരവാഹികളായ കെ.ടി. ഉമർ, എ.കെ. മുസ്തഫ, പി.പി. യൂസഫ്, ഫൈസൽ നെല്ലിക്കാപറമ്പ്, സലാം പേക്കാടൻ, ഫൈസൽ കക്കാട്, അലി പേക്കാടൻ, എം.ടി. ഹർഷാദ്, സഫർ കൊടിയത്തൂർ, മനാഫ് കാരശ്ശേരി, ഇസ്ഹാഖ് കക്കാട്, മൻസൂർ എടക്കണ്ടി, ഷംസു കാരാട്ട്, ആസിഫ് കാരശ്ശേരി, നജീബ് ഷാ, അസീസ് നെല്ലിക്കാപറമ്പ്, സി.കെ. സാദിഖ് തുടങ്ങിയവർ സംബന്ധിച്ചു.
ഈ ആശയവുമായി പ്രവർത്തിച്ച മുഴുവൻ ഐ.ടി ടീമംഗങ്ങളെയും ചടങ്ങിൽ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.