ചെങ്കടൽ യാത്രക്ക് ദുബ തുറമുഖത്തെത്തിയ ‘സിൽവർ സ്പിരിറ്റ്’ ക്രൂയിസ് കപ്പൽ
ജിദ്ദ: സമ്മർ സീസണിെൻറ ഭാഗമായി സംഘടിപ്പിക്കുന്ന ചെങ്കടൽ യാത്രക്ക് 'സിൽവർ സ്പിരിറ്റ്' എന്ന ക്രൂയിസ് കപ്പൽ സൗദിയിലെ ദുബ തുറമുഖത്തെത്തി. ആദ്യമായാണ് ദുബ തുറമുഖത്ത് ഒരു ആഡംബര ക്രൂയിസ് കപ്പൽ എത്തുന്നത്.
ഇന്ധനം നിറക്കുന്നതിനും ടൂറിസം പരിപാടിയിൽ പെങ്കടുക്കുന്നതിനും വേണ്ട പ്രവേശന നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനാണ് കപ്പൽ തുറമുഖത്തെത്തിയത്. ഇൗ മാസം 27നാണ് സൗദിയിലെ വിനോദ സഞ്ചാരികൾക്ക് വേണ്ടിയുള്ള ചെങ്കടൽ യാത്ര നടത്തുന്നത്. കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റി പോർട്ടിൽ നിന്ന് യാംബു വഴിയാണ് വിനോദ യാത്ര. യാത്ര മൂന്ന് രാത്രികൾ നീളും. യാംബുവിലൂടെ പോയി ചെങ്കടലിൽ മൂന്ന് രാത്രി കഴിച്ചുകൂട്ടി കിങ് അബ്ദുല്ല സിറ്റിയിലേക്ക് തിരിച്ചെത്തും. നിശ്ചയിച്ചിരിക്കുന്ന രണ്ട് യാത്രകളിൽ ഒന്നാണിത്.
രണ്ടാമത്തേത് നിയോം മേഖലയിലേക്കാണ്. നാല് രാത്രി നീണ്ടു നിൽക്കുന്നതാണിത്. നിയോമിലെ സിൻഡാല ദ്വീപും സന്ദർശിക്കും. വേനലവധിയാഘോഷത്തിനിടയിൽ ആളുകൾക്ക് ചെങ്കടൽ തീരങ്ങളും ദ്വീപുകളും സന്ദർശിക്കാനും കാഴ്ചകൾ ആസ്വദിക്കാനും അവസരമൊരുക്കുകയാണ് കപ്പൽ യാത്രയിലൂടെ സൗദി ടൂറിസം വകുപ്പ്. സ്റ്റീം ബാത്ത് അടക്കമുള്ള എല്ലാവിധ സൗകര്യങ്ങളോടും കൂടിയതാണ് കപ്പൽ.
സഞ്ചാരികൾക്ക് സേവനത്തിന് പ്രഫഷനൽ സംഘവും കൂടെയുണ്ടാകും. നിരവധി റൂമുകളും സ്യൂട്ടുകളോടും കൂടിയ ആഡംബര കപ്പലിൽ വിവിധതരം റസ്റ്റാറൻറുകളും മുഴുവൻ സമയം ഭക്ഷണപാനീയങ്ങൾ ലഭിക്കുന്നതിനുള്ള സൗകര്യവുമുണ്ട്. മിനി മാർക്കറ്റ്, തിയറ്റർ, വിഡിയോ ഗെയിം ഏരിയ, നീന്തൽക്കുളങ്ങൾ, ജിം ഹാൾ തുടങ്ങിയ സൗകര്യങ്ങളും കപ്പലിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.