റിയാദ്: പിക്അപ് വാൻ മേൽപാലത്തിൽനിന്ന് താഴെയുള്ള റോഡിൽ വീണ് ഡ്രൈവർക്ക് പരിക്കേറ്റു. റിയാദ് നഗരത്തിൽ കഴിഞ്ഞ ദിവസമാണ് സംഭവം. റിയാദിൽനിന്ന് മക്കയിലേക്കുള്ള ഹൈവേയിൽ കിങ് ഖാലിദ് മേൽപാലത്തിൽനിന്നാണ് പിക്അപ് വാൻ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട് താഴേക്ക് തെറിച്ചുവീണത്. പാലത്തിനടിയിൽ റോഡിന് നടുവിലെ െഎലൻഡിൽ വീണ് പാടെ തകർന്ന പിക്അപ് വാനിലെ ഡ്രൈവർക്ക് സാരമായ പരിക്കേറ്റു.
മേൽപാലത്തിൽവെച്ച് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട പിക്അപ് ഇരുമ്പ് കൈവരി തകർത്താണ് താഴേക്ക് പതിച്ചത്. സിവിൽ ഡിഫൻസ്, റെഡ് ക്രസൻറ് യൂനിറ്റുകൾ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. പരിക്കേറ്റ ഡ്രൈവറെ വാഹനത്തിൽനിന്ന് പുറത്തെടുത്ത് കിങ് ഫൈസൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.