ദമ്മാം: നവയുഗം സാംസ്കാരിക വേദി കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡൻറും ജീവകാരുണ്യ പ്രവർത്തകയുമായിരുന്ന സഫിയ അജിത്തിെൻറ ആറാം ചരമവാർഷികദിനത്തിൽ അനുസ്മരണ സന്ധ്യ സംഘടിപ്പിച്ചു. ഓൺലൈൻ യോഗത്തിൽ കേന്ദ്രകമ്മിറ്റി പ്രസിഡൻറ് ബെൻസി മോഹൻ അധ്യക്ഷതവഹിച്ചു. സി.പി.ഐ ദേശീയ നിർവാഹക സമിതി അംഗം കെ.ഇ. ഇസ്മയിൽ ഉദ്ഘാടനം ചെയ്തു. നവയുഗം കേരളഘടകം ജനറൽ സെക്രട്ടറിയും സഫിയയുടെ ജീവിതപങ്കാളിയുമായിരുന്ന കെ.ആർ. അജിത്ത് മുഖ്യപ്രഭാഷണം നടത്തി. സഫിയയുടെ ഓർമകളിലൂടെയും ജീവിതത്തിൽ നേരിട്ട വെല്ലുവിളികളെയും അദ്ദേഹം അനുസ്മരിച്ചു.
ഭാരവാഹികളായ ഷാജി മതിലകം, സാജൻ കണിയാപുരം, ജമാൽ വില്യാപ്പള്ളി, മഞ്ജു മണിക്കുട്ടൻ, ഉണ്ണി മാധവം, ഗോപകുമാർ, അബ്ദുൽ ലത്തീഫ് മൈനാഗപ്പള്ളി, നിസാം, അരുൺ ചാത്തന്നൂർ, സനു മഠത്തിൽ, ശരണ്യ ഷിബു, മിനി ഷാജി, സിയാദ്, രതീഷ് രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. ജീവകാരുണ്യവിഭാഗം കൺവീനർ ഷിബുകുമാർ സ്വാഗതവും ഹസ മേഖല സെക്രട്ടറി സുശീൽ കുമാർ നന്ദിയും പറഞ്ഞു. അനുസ്മരണ പരിപാടികളുടെ ഭാഗമായി നവയുഗം ജീവകാരുണ്യ വിഭാഗത്തിെൻറ നേതൃത്വത്തിൽ ദമ്മാമിലും അൽഅഹ്സയിലും രക്തദാനക്യാമ്പ് സംഘടിപ്പിക്കും. ഫെബ്രുവരി അഞ്ചിനു രാവിലെ എട്ടു മുതല്‍ ദമ്മാം കിങ് ഫഹദ് സ്പെഷ്യാലിറ്റി ആശുപത്രിയിലാണ് രക്തദാനക്യാമ്പ് നടക്കുകയെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.