റെഡ്​ സീ റിസോർട്ടിലേക്കുള്ള ആദ്യ വിനോദസഞ്ചാരികളുമായി റിയാദിൽ നിന്നെത്തിയ സൗദി എയർലൈൻസ്​ വിമാനം


ജിദ്ദ: റെഡ്​ സീ അന്താരാഷ്​ട്ര വിമാനത്താവളത്തിൽ വിനോദ സഞ്ചാരികളുടെ ആദ്യസംഘം എത്തി. ചെങ്കടൽ തീരത്ത്​ നിർമിക്കുന്ന റെഡ്​സീ വിനോദസഞ്ചാര കേന്ദ്രത്തിലെ പ്രധാന ലക്ഷ്യസ്ഥാനം കഴിഞ്ഞദിവസമാണ്​ സന്ദർശകർക്കായി തുറന്നുകൊടുത്തത്​.

‘റെഡ് സീ ഡെസ്​റ്റിനേഷ​െൻറ’ ലോഗോയും ഡിസൈനും ആലേഖനം ചെയ്​ത്​ റിയാദിൽ നിന്നെത്തിയ സൗദി എയർലൈൻസ് വിമാനത്തിലാണ്​ ആദ്യസംഘമെത്തിയത്​. ‘സാൻഡ്​​​ റെജിസ് റെഡ് സീ റിസോർട്ട്’​ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ വിനോദസഞ്ചാരികൾ സന്ദർശനം നടത്തി. ഈ വർഷം ആദ്യം മുതലാണ്​ സ്ഥലത്തെ റിസോർട്ടിലേക്കുള്ള ബുക്കിങ്​ ആരംഭിച്ചത്​.

വാട്ടർ സ്‌പോർട്‌സ്, ഡൈവിങ്​, വിവിധ കര സാഹസിക വിനോദങ്ങൾ എന്നിവയുൾപ്പെടെ നിരവധി പുതുമയാർന്ന വിനോദാനുഭവങ്ങൾ സന്ദർശകർ കാണുകയും ആസ്വദിക്കുകയും ചെയ്​തു. ചെങ്കടൽ ഡെസ്​റ്റിനേഷനിൽ തുറന്ന ആദ്യത്തെ റിസോർട്ടായ ‘സിക്‌സ് സെൻസ് സതേൺ ഡ്യൂൺസ് റിസോർട്ടി’ൽ ഒരു രാത്രി താമസിച്ചാണ് സന്ദർശനം അവസാനിച്ചത്.

റെഡ് സീ ഇൻറർനാഷനൽ കമ്പനി അനുബന്ധ സ്ഥാപനമായ ഫ്ലൈ റെഡ് സീയുടെ ആദ്യത്തെ ഔദ്യോഗിക ജലവിമാനം പറന്നുയർന്നതും ആഘോഷിച്ചു.റെഡ്​ സീ പദ്ധതിക്ക്​ കീഴിലെ ദ്വീപുകൾക്കിടയിൽ ചിതറിക്കിടക്കുന്ന റിസോർട്ടുകളിലേക്ക് സന്ദർശകരെ വായുവിലൂടെയും തെളിഞ്ഞ വെള്ളത്തിലൂടെയും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ്​ സൗദി അറേബ്യയിലെ ആദ്യത്തെ ജലവിമാന കമ്പനി എന്ന നിലയിൽ സ്ഥാപിതമായത്.

ഫ്ലൈ റെഡ്​സീയുടെ പ്രാരംഭ ബാച്ചിൽ നാല്​ ജല വിമാനങ്ങളാണുള്ളത്​. സെസ്ന കാരവൻ 208 ഇനത്തിൽപ്പെട്ട സീപ്ലെയിനുകളാണ് ഇവ​. ആഢംബര ഇൻറീരിയർ ഡിസൈനുകളും വിശിഷ്​ട സേവനങ്ങളും കൊണ്ട് ഇവ സജ്ജീകരിച്ചിരിക്കുന്നു.

ഓരോ വിമാനത്തിലും ഒരു പൈലറ്റിനെയും ആറ്​ യാത്രക്കാരെയും അവരുടെ ലഗേജുകളും വിവിധ ദ്വീപുകളിലെ റിസോർട്ടുകളിൽ എത്തിക്കാനാകും. റെഡ്​സീയുടെ അതിമനോഹരമായ കാഴ്ചകൾ കാണുന്നതിന് ഒമ്പത്​ യാത്രക്കാരെ വരെ എയർ ടൂറുകളിൽ കൊണ്ടുപോകാനും ഇതിന് കഴിയും.




Tags:    
News Summary - The first group of tourists arrived at Red Sea Resort

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.