ജിദ്ദ: ഫോറം ഫോർ ഇന്നൊവേറ്റിവ് തോട്ട്സിനു കീഴിൽ ആറു വർഷത്തോളമായി ജിദ്ദയിൽ നടന്നുവരുന്ന ചരിത്ര പഠന ഗവേഷണ സംവിധാനമായ ഫിറ്റ് റിസർച് ആൻഡ് സ്റ്റഡീസ് സംഘടിപ്പിച്ച ദ്വിദിന പഠനക്യാമ്പ് സമാപിച്ചു. ഫിറ്റ് റിസർച് ആൻഡ് സ്റ്റഡീസ് ഡയറക്ടറും എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ ശരീഫ് സാഗർ നേതൃത്വം നൽകി.
മുസ്ലിം ലീഗ് നേതാവായിരുന്ന കെ.എം. സീതി സാഹിബിന്റെ ജീവചരിത്രത്തെ അടിസ്ഥാനമാക്കി ശരീഫ് സാഗർ രചിച്ച 'ഷേറേ കേരള' എന്ന പുസ്തകവും ജിദ്ദ പ്രവാസിയും ഫിറ്റ് സഹയാത്രികനുമായ അൻവർ വണ്ടൂർ രചിച്ച 'മരുഭൂമിയിലെ മഴയടയാളങ്ങൾ' എന്ന പുസ്തകവും ചടങ്ങിൽ പ്രകാശനം ചെയ്തു.
ജിദ്ദ കെ.എം.സി.സി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര ഉദ്ഘാടനം ചെയ്തു. ഇസ്ഹാഖ് പൂണ്ടോളി അധ്യക്ഷത വഹിച്ചു. സീതി കൊളക്കാടൻ, ഹബീബ് കല്ലൻ, ഇല്യാസ് കല്ലിങ്ങൽ, എ.കെ. ബാവ, സാബിൽ മമ്പാട്, വി.വി. അഷ്റഫ്, സുൽഫിക്കർ ഒതായി, മുംതാസ് അരിമ്പ്ര, നൗഫൽ ഉള്ളാടൻ, ജാഫർ ചാലിൽ, നാസർ മമ്പുറം, മുസ്തഫ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. സമാപന സെഷനിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. എൻ. ശംസുദ്ദീൻ എം.എൽ.എ മുഖ്യാതിഥിയായി.
മുസ്ലിം ലീഗ് മണ്ണാർക്കാട് മണ്ഡലം പ്രസിഡന്റ് സലാം, മണ്ണാർക്കാട് മുൻസിപ്പൽ ചെയർപേഴ്സൻ ഫായിദ ബഷീർ, പി. അബ്ദുറഹിമാൻ, അൻവർ വണ്ടൂർ, ജലാൽ തേഞ്ഞിപ്പലം, അഫ്സൽ നാറാണത്ത്, അബു കട്ടുപ്പാറ, ബഷീറലി, കെ.വി. ജംഷീർ, ഫൈറൂസ് കുണ്ടുകാവിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.