റിയാദ്: സൗദിയിൽ ട്രാഫിക് അപകടങ്ങളുടെ പ്രധാന കാരണങ്ങളിലൊന്ന് അമിത വേഗമാണെന്ന് ഇന്റർനാഷനൽ റോഡ് ഫെഡറേഷൻ ചെയർമാൻ എൻജി. അബ്ദുല്ല അൽ മുഖ്ബിൽ പറഞ്ഞു. റോഡു സുരക്ഷ, സുസ്ഥിരത സമ്മേളനത്തിെൻറ ഭാഗമായി ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
എല്ലാവരും വേഗം കുറക്കുകയും ട്രാഫിക് നിയമങ്ങൾ പാലിക്കുകയും വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അമിത വേഗമാണ് അപകടങ്ങൾക്ക് കാരണമെന്ന് സമീപകാല കണക്കുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
റോഡ് ലംഘനങ്ങൾ തിരിച്ചറിയാനുള്ള ആധുനിക സേങ്കതികവിദ്യകൾ പ്രത്യേകിച്ച് കാമറകൾ, ഡ്രൈവർമാർ, റോഡ് ഉപയോക്താക്കൾ എന്നിവരെ നിയമങ്ങൾ പാലിക്കാൻ പ്രേരിപ്പിക്കൽ പോലുള്ളവ ട്രാഫിക് അപകടങ്ങൾ കുറക്കാൻ സഹായിച്ചിട്ടുണ്ട്.
പ്രവർത്തനത്തിലും അറ്റകുറ്റപ്പണിയിലും മികച്ചതും ഉയർന്ന നിലവാരമുള്ളതുമായ റോഡുകൾ സൗദിയിലുണ്ടെന്നും അൽ മുഖ്ബിൽ പറഞ്ഞു. ഗുണനിലവാരത്തിലും പരസ്പരബന്ധത്തിലും സൗദിയിലെ റോഡുകൾ ജി20 ഗ്രൂപ്പിൽ ഇപ്പോൾ നാലാം സ്ഥാനത്താണ്.
ഈ സംഭാവനകളെല്ലാം എല്ലാവർക്കും സേവനം നൽകുന്നു. ഗതാഗത സുരക്ഷയിലും വാഹനാപകട മരണങ്ങൾ കുറക്കുന്നതിലും മന്ത്രാലയം സമീപ വർഷങ്ങളിൽ കുതിച്ചുചാട്ടം കൈവരിച്ചതായി അൽമുഖ്ബിൽ സൂചിപ്പിച്ചു. ഒരു ലക്ഷം ആളുകൾക്ക് 28 മരണം എന്ന നിരക്കിൽനിന്ന് 13ൽ താഴെയായി കുറഞ്ഞു. അത് അഞ്ചിൽ താഴെയായി കുറയുന്നത് വരെ നടപടികൾ തുടരും.
റോഡുകൾ, റോഡ് പ്രവേശന കവാടങ്ങൾ, വലിയ കവലകൾ, അപകടങ്ങൾ പതിവായി നടക്കുന്ന സ്ഥലങ്ങൾ എന്നിവയിലെ കാമറകൾ തുടങ്ങിയ ഉയർന്ന സാങ്കേതികവിദ്യകളുടെ സാന്നിധ്യം അപകടങ്ങൾ കുറക്കുന്നതിന് സഹായിച്ചു. ട്രാഫിക് സുരക്ഷകമ്മിറ്റി ബന്ധപ്പെട്ട അധികാരികളുമായുള്ള സംയുക്ത പ്രവർത്തനമാണ് ഈ നേട്ടങ്ങളിലേക്ക് നയിച്ചത്. മനുഷ്യജീവനെ സംരക്ഷിക്കാനുള്ള ഈ സംവിധാനം തുടരുമെന്നും അൽ മുഖ്ബിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.