റിയാദ്: പ്രവാസി കലാകാരന്മാര് അണിയിച്ചൊരുക്കുന്ന 'അവള്' എന്ന സ്ത്രീപക്ഷ ചിത്രത്തിലെ ഗാനം പുറത്തിറങ്ങി. പ്രശസ്ത പിന്നണിഗായിക സിത്താര ആലപിച്ച 'കാലവേഗമോടി മായുമ്പോള്‍...' എന്ന ഗാനമാണ് റിലീസ് ചെയ്തത്. പ്രമുഖ ഗാനരചയിതാവും കവിയുമായ റഫീഖ് അഹമ്മദ് രചിച്ച് യുവ സംഗീതസംവിധായകന് അരുണ്‍ രാജ് സംഗീതം നല്കിയ ഗാനം ഇതിനകം നല്ല അഭിപ്രായമുണ്ടാക്കിയിട്ടുണ്ട്. എസ്.കെ. ക്രിയേറ്റിവും വഞ്ചിപ്പുര ഫിലിംസും ചേര്‍ന്നൊരുക്കുന്ന സിനിമയുടെ രചനയും സംവിധാനവും നിർവഹിക്കുന്നത് റിയാദിൽ ദീർഘകാലമായി പ്രവാസിയായ സിജിൻ കൂവള്ളൂർ ആണ്. റിയാദിലെ സ്വകാര്യ കമ്പനിയിൽ ഗ്രാഫിക് ഡിസൈനറും സാമൂഹിക പ്രവർത്തകനുമാണ്. ചിത്രത്തിന്റെ നിർമാതാവ് പ്രസാദ് വഞ്ചിപുരയും പ്രവാസിയാണ്. കെ.ടി. നൗഷാദ് (കാമറ, എഡിറ്റിങ്), ബിജു തായമ്പത്ത്, ഫൈസല്‍ നിലമ്പൂര്‍ (കാമറ), ധനീഷ് (ഗ്രാഫിക്സ്), വി.എസ്. സജീന (സ്ക്രിപ്റ്റ് അസിസ്റ്റന്റ്), ജവാദ്, ഫൈസല്‍ (അസി. ഡയറക്ടര്‍മാര്‍) എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍. ഇന്ദു, ഹണി, റെജു, കൃഷ്ണകുമാര്‍, വിജില, സന, ഇസ്സ, ഷാരോണ്‍, ജിഷ്ണു എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. ജനുവരി അവസാനം യൂട്യൂബിലൂടെ ചിത്രം ജനങ്ങളിലേക്കെത്തും. രമേഷ് പിഷാരടി, വിഷ്ണു ഉണ്ണികൃഷ്ണന്, ബിബി ജോർജ്, കൃഷ്ണപ്രഭ എന്നിവരുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഗാനം റിലീസ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.