റിയാദ്: റിയാദ് മെട്രോ തലസ്ഥാനത്തിന്റെ പദവി ഉയർത്തുന്നതിനും താമസക്കാർക്കും സന്ദർശകർക്കും ഗതാഗതം സുഗമമാക്കുന്നതിനും ഏറെ ഉപകരിക്കുമെന്ന് റിയാദ് ഡെപ്യൂട്ടി ഗവർണർ അമീർ മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ അബ്ദുൽ അസീസ്. വിഷൻ 2030 പരിപാടികളുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഇത് സഹായിക്കും.
അത്യാധുനിക സാങ്കേതികവിദ്യകൾക്കും ഉയർന്ന അന്താരാഷ്ട്ര നിലവാരത്തിനും അനുസൃതമായി നിർമിച്ച റിയാദ് മെട്രോ പദ്ധതി ഉദ്ഘാടനം ചെയ്തതിന് സൽമാൻ രാജാവിനും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും ഡെപ്യൂട്ടി ഗവർണർ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.