മക്ക: കാലാവസ്ഥക്ക് മാറ്റം പ്രഖ്യാപിച്ച് സൗദിയിൽ വിവിധ ഭാഗങ്ങളിൽ ആരംഭിച്ച മഴ മക്കയിലും കനത്തു. വ്യാഴാഴ്ച രാവിലെ ഹറമിനടുത്തും മക്ക നഗരത്തിെൻറ മറ്റു ഭാഗങ്ങളിലും ഇടിയോടുകൂടിയ മഴയാണുണ്ടായത്. മേഖലയുടെ ചില ഭാഗങ്ങളിൽ രാവിലെ 10 മുതൽ രാത്രി 10 വരെ മിതമായും ശക്തമായും മഴയുണ്ടാകുമെന്നും ദൂരക്കാഴ്ച കുറയുമെന്നും കാലാവസ്ഥ വകുപ്പ് നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. രാവിലെ മുതൽ ആകാശം മൂടിക്കെട്ടിയ നിലയിലായിരുന്നു. ഇതേതുടർന്ന് മുനിസിപ്പാലിറ്റി, റെഡ് ക്രസൻറ്, സിവിൽ ഡിഫൻസ് തുടങ്ങിയ വകുപ്പുകൾ ആവശ്യമായ മുൻകരുതൽ സ്വീകരിച്ചിരുന്നു.
ഏത് അടിയന്തര ഘട്ടവും നേരിടാൻ വിവിധ മേഖലകളിൽ സിവിൽ ഡിഫൻസ് നിലയുറപ്പിച്ചിരുന്നു. മഴവെള്ളം തിരിച്ചുവിടുന്ന ഒാവുചാലുകൾ പരിശോധിക്കാൻ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ രംഗത്തുണ്ടായിരുന്നു. റോഡിൽ കെട്ടിനിന്ന വെള്ളം നീക്കംചെയ്യാനും ശുചീകരണത്തിനും ആവശ്യമായ തൊഴിലാളികളെ നിയോഗിക്കുകയും ഇവർക്കാവശ്യമായ ഉപകരണങ്ങൾ ഒരുക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.