അൽഖോബാർ: ഐക്യ ജനാധിപത്യ മുന്നണിയുടെ ഭാഗമായ വിവിധ രാഷ്ട്രീയ കക്ഷികളുടെ ഘടകങ്ങളെ ഉൾക്കൊള്ളിച്ച് പ്രവാസി യു.ഡി.എഫ് സംവിധാനം അൽഖോബാറിൽ നിലവിൽ വന്നതായി ഭാരവാഹികൾ വാർത്തകുറിപ്പിൽ അറിയിച്ചു. പ്രാരംഭ പ്രവർത്തനങ്ങളുടെ ഭാഗമായി, വരുന്ന നിയമസഭ തെരഞ്ഞെടുപ്പിന് അനുബന്ധിച്ച് പ്രവാസി വോട്ടർമാരെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ഖോബാറിൽ നെസ്റ്റോ, ലുലു, അസീസിയ ലയാൻ ഹൈപ്പർ എന്നിവിടങ്ങളിൽ ഹെൽപ് ഡെസ്ക് ആരംഭിക്കും. വോട്ടേഴ്സ് ലിസ്റ്റിൽ പേരു ചേർക്കാൻ 0568693375, 0553072473 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
യു.ഡി.എഫ് ഖോബാർ കോഒാഡിനേഷൻ കമ്മിറ്റി ഭാരവാഹികളായി സുലൈമാൻ കൂലേരി, ആലിക്കുട്ടി ഒളവട്ടൂർ, ഇ.കെ. സലീം, പി. സഹീർ (രക്ഷാധികാരികൾ), എ.കെ. സജൂബ്, (ചെയർ.), സിറാജ് ആലുവ, സക്കീർ പറമ്പിൽ, രാജേഷ്, ഫൈസൽ കൊടുമ (വൈസ് പ്രസി.), സിദ്ദീഖ് പാണ്ടികശാല (ജന. കൺ.), സാജിദ് പാറമ്മൽ, ഹബീബ് പോയിൽതൊടി, എം.പി. നൗഫൽ, ആസിഫ് മേലങ്ങാടി (ജോ. കൺ.), നജീബ് ചീക്കിലോട്, റിഫാന ആസിഫ്, ശബ്ന നജീബ്, ആയിഷ സജോബ്, പാർവതി സന്തോഷ് (കുടുംബവേദി), അൻവർ ശാഫി വളാഞ്ചേരി, അർച്ചന അഭിഷേക് (സോഷ്യൽ മീഡിയ) എന്നിവരെ തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.