ജി​ദ്ദ പ​ത്ത​നം​തി​ട്ട ജി​ല്ല സം​ഗ​മം ബാ​ല​വി​ഭാ​ഗ​മാ​യ പി.​ജെ.​ബി.​എ​സ്​ സം​ഘ​ടി​പ്പി​ച്ച ഡ്രോ​യി​ങ് ആ​ൻ​ഡ് പെ​യി​ന്‍റി​ങ് മ​ത്സ​ര​വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ കോ​ൺ​സ​ൽ ജ​ന​റ​ൽ മു​ഹ​മ്മ​ദ് ഷാ​ഹി​ദ് ആ​ലം വി​ത​ര​ണം ചെ​യ്യു​ന്നു

പി.​ജെ.​എ​സി‍െൻറ പ്ര​വ​ർ​ത്ത​നം മാ​തൃ​കാ​പ​രം –ഇ​ന്ത്യ​ൻ കോ​ൺ​സ​ൽ ജ​ന​റ​ൽ

ജി​ദ്ദ: പി.​ജെ.​എ​സ് സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​ക​ൾ മ​റ്റേ​തൊ​രു സം​ഘ​ട​ന​ക്കും മാ​തൃ​ക​യാ​ക്കാ​വു​ന്ന​താ​ണെ​ന്ന് ജി​ദ്ദ ഇ​ന്ത്യ​ൻ കോ​ൺ​സ​ൽ ജ​ന​റ​ൽ മു​ഹ​മ്മ​ദ് ഷാ​ഹി​ദ് ആ​ലം പ​റ​ഞ്ഞു. ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി‍െൻറ 75ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് പ്ര​ഖ്യാ​പി​ച്ച അ​മൃ​ത് മ​ഹോ​ത്സ​വി‍െൻറ ഭാ​ഗ​മാ​യി ജി​ദ്ദ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് ന​ട​പ്പാ​ക്കു​ന്ന പ​രി​പാ​ടി​ക​ളു​മാ​യി ചേ​ർ​ന്ന് ജി​ദ്ദ പ​ത്ത​നം​തി​ട്ട ജി​ല്ല സം​ഗ​മം ബാ​ല​വി​ഭാ​ഗ​മാ​യ പി.​ജെ.​ബി.​എ​സ്സ് സം​ഘ​ടി​പ്പി​ച്ച സാ​ര​ഗ് ഓ​ൺ​ലൈ​ൻ ഡ്രോ​യി​ങ് ആ​ൻ​ഡ് പെ​യി​ന്‍റി​ങ് മ​ത്സ​ര​വി​ജ​യി​ക​ൾ​ക്കു​ള്ള ഉ​പ​ഹാ​ര​വും സ​മ്മാ​ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ത്സ​ര​ത്തി​ൽ വി​ജ​യി​ച്ച എ​ല്ലാ കു​ട്ടി​ക​ളെ​യും അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു.

ഡെ​പ്യൂ​ട്ടി കോ​ൺ​സ​ൽ ജ​ന​റ​ൽ വൈ. ​സാ​ബി​ർ സ​ന്നി​ഹി​ത​നാ​യി​രു​ന്നു. വി​ജ​യി​ക​ളാ​യ റ​തീ​ഷ റോ​യ് (ഒ​ന്നാം സ്ഥാ​നം), ഭ​ദ്ര ര​വീ​ന്ദ്ര​ൻ (ര​ണ്ടാം സ്ഥാ​നം), ആ​ഹോ​ൺ റോ​യ് (മൂ​ന്നാം സ്ഥാ​നം), അ​ഭി​ന​വ് ര​വീ​ന്ദ്ര​ൻ, റീ​മ ഫാ​ത്തി​മ, ഹ​ന്ന റി​ജ്ജു, ആ​ർ​ദ്ര പ്ര​വീ​ൺ, ഖ​ദീ​ജ മു​ഹ​മ്മ​ദ് റ​ഹീ​മു​ദ്ദീ​ൻ (പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ങ്ങ​ൾ) എ​ന്നി​വ​ർ സ​മ്മാ​ന​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി.

പി.​ജെ.​എ​സ് പ്ര​സി​ഡ​ന്‍റ്​ ജ​യ​ൻ നാ​യ​ർ പ്ര​ക്കാ​നം , അ​യൂ​ബ്ഖാ​ൻ പ​ന്ത​ളം, അ​ലി തേ​ക്ക്തോ​ട് , ജോ​സ​ഫ് വ​ർ​ഗീ​സ് വ​ട​ശ്ശേ​രി​ക്ക​ര, നൗ​ഷാ​ദ് അ​ടൂ​ർ, മ​നോ​ജ് മാ​ത്യു അ​ടൂ​ർ, അ​നി​ൽ കു​മാ​ർ പ​ത്ത​നം​തി​ട്ട, ജോ​ർ​ജ്​ വ​ർ​ഗീ​സ്, മു​ൻ വ​നി​ത വി​ഭാ​ഗം ക​ൺ​വീ​ന​ർ​മാ​രാ​യ സു​ശീ​ല ജോ​സ​ഫ്, നി​ഷ ഷി​ബു, പി.​ജെ.​ബി.​എ​സ്​ പ്ര​സി​ഡ​ന്‍റ്​ ആ​ൻ​ഡ്രി​യ ലി​സ ഷി​ബു തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - The work of PJS is exemplary - Indian Consul General

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.