ജി​ദ്ദ സീ​സ​ണി​ൽ അ​ര​ങ്ങേ​റു​ന്ന യു​വ​പ്ര​തി​ഭ​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളി​ൽ​നി​ന്ന്

കലയുടെ യുവത്വം ഹൃദയങ്ങൾ കവരുന്നു

ജിദ്ദ: കലാരംഗത്തെ യുവപ്രതിഭകൾ ആസ്വാദക ഹൃദയം കവർന്ന് ജിദ്ദ സീസൺ ഉത്സവത്തിമിർപ്പിലാറാടുന്നു. സീസൺ ആഘോഷ പരിപാടികൾ അരങ്ങേറുന്ന ജിദ്ദ ആർട്ട് പ്രൊമെനേഡ് ഏരിയയിലാണ് യുവപ്രതിഭകൾ തങ്ങളുടെ കലാസൃഷ്ടികൾ സന്ദർശകർക്ക് മുമ്പാകെ അവതരിപ്പിക്കുന്നത്.

വിവിധ വേദികളിൽ നടക്കുന്ന പരിപാടികളിൽ യുവപ്രതിഭകളായ കലാകാരന്മാർക്ക് തങ്ങളുടെ സർഗാത്മകത പ്രകടിപ്പിക്കാനും സന്ദർശകർക്ക് അവയെ പരിചയപ്പെടുത്താനും ജിദ്ദ സീസൺ സംഘാടകർ അവസരം നൽകിയിട്ടുണ്ട്. സീസൺ ആരംഭിക്കുന്നതിനുമുമ്പ് നിശ്ചിത പ്ലാറ്റ്ഫോമിലൂടെ രജിസ്റ്റർ ചെയ്തവരാണ് വിവിധ പരിപാടികൾ അവതരിപ്പിക്കുന്നത്.

ഇതിനകം പല യുവപ്രതിഭകളുടെയും കലാപ്രകടനങ്ങൾക്ക് ജിദ്ദ ആർട്ട് ഏരിയ സാക്ഷിയായി. പലരുടെയും പ്രകടനങ്ങൾ ആസ്വാദകരുടെ പ്രശംസ പിടിച്ചുപറ്റി.

Tags:    
News Summary - The youth of art captivates hearts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.