ഇന്ന് മുതൽ ചൊവ്വാഴ്ച വരെ സൗദിയിലെ ചില പ്രദേശങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക്​ സാധ്യത

ജിദ്ദ: ഇന്ന് മുതൽ ചൊവ്വാഴ്ച വരെ സൗദിയിലെ ചില പ്രദേശങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക്​ സാധ്യതയുള്ളതിനാൽ ജാ​ഗ്രത പാലിക്കണമെന്ന്​ സിവിൽ ഡിഫൻസ്​ ഡയരക്​ട്രേറ്റിന്റെ മുന്നറിയിപ്പ്​. തബൂക്ക്, അൽജൗഫ്, വടക്കൻ അതിർത്തികൾ, ഹാഇൽ, ഖസീം, റിയാദ്, കിഴക്കൻ മേഖല, മദീന, മക്ക, അൽബാഹ എന്നീ മേഖലകളിലാണ്​ മിതമായതോ കനത്തതോ ആയ മഴയുണ്ടാകുകയെന്ന്​ കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പിലുണ്ട്.

ചിലയിടങ്ങളിൽ ശക്തമായ ഒഴുക്കുണ്ടായേക്കുമെന്നും മുന്നറിയിപ്പുണ്ട്​. കാലാവസ്ഥ വ്യതിയാനം തുടരുന്ന സാഹചര്യത്തിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന്​ സിവിൽ ഡിഫൻസ്​ വക്താവ്​ കേണൽ മുഹമ്മദ്​ അൽഹമാദി പറഞ്ഞു. താഴ്​വരകളിൽ വെള്ളംകെട്ടി നിൽക്കാനും ഒഴുക്കിനും സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന്​ അകന്ന്​ നിൽക്കണം. വിവിധ മാധ്യമങ്ങളിലൂടെ സിവിൽ ഡിഫൻസ്​ അറിയിക്കുന്ന നിർദേശങ്ങൾ പാലിക്കണമെന്നും വക്താവ്​ പറഞ്ഞു.

Tags:    
News Summary - Thundershowers are expected in some parts of Saudi Arabia from today until Tuesday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.