ടി​ക് ടോ​ക് ച​ങ്ക്സ് ഗ്രാ​ന്‍ഡ്‌ മ്യൂ​സി​ക്ക​ല്‍ നൈ​റ്റ്‌ സം​ഘാ​ട​ക​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ

ടി​ക് ടോ​ക് ച​ങ്ക്സ് മ്യൂ​സി​ക്ക​ല്‍ നൈ​റ്റ്‌ നാളെ​

റി​യാ​ദ്: പ്ര​വാ​സി ക​ലാ​കാ​ര​ന്മാ​രു​ടെ ടി​ക് ടോ​ക് കൂ​ട്ടാ​യ്മ​യാ​യ 'റി​യാ​ദ് ടി​ക് ടോ​ക് ച​ങ്ക്സ്' സം​ഘ​ടി​പ്പി​ക്കു​ന്ന ഗ്രാ​ന്‍ഡ്‌ മ്യൂ​സി​ക്ക​ല്‍ നൈ​റ്റ്‌ സീ​സ​ണ്‍ ര​ണ്ടു​ പ​രി​പാ​ടി വെ​ള്ളി​യാ​ഴ്​​ച ന​ട​ക്കും. സം​ഗീ​ത സം​വി​ധാ​യ​ക​നും ഗാ​യ​ക​നു​മാ​യ ഡി.​ജെ. മി​ക്സ​റും അ​ഭി​േ​ന​താ​വു​മാ​യ സ​ത്യ​ജി​ത് സെ​ഡ്​ ബു​ൾ ന​യി​ക്കു​ന്ന പ​രി​പാ​ടി​യി​ല്‍ നൂ​റോ​ളം ക​ലാ​കാ​ര​ന്മാ​ര്‍ പ​ങ്കെ​ടു​ക്കു​മെ​ന്ന് വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു. റി​യാ​ദി​ലെ എ​ക്സി​റ്റ് 30ലെ ​ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വെ​ള്ളി​യാ​ഴ്​​ച വൈ​കീ​ട്ട് നാ​ലു​ മു​ത​ലാ​ണ് പ​രി​പാ​ടി. ഒ​രു വ​ര്‍ഷം മു​മ്പാ​ണ്​​ സൗ​ദി​യി​ലെ ക​ലാ​കാ​ര​ന്മാ​ര്‍ ഒ​ത്തു​ചേ​ര്‍ന്ന് ടി​ക് ടോ​ക് കൂ​ട്ടാ​യ്മ രൂ​പ​വ​ത്​​ക​രി​​ച്ച​തെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

മൂ​ന്നു മാ​സം മു​മ്പ് മ്യൂ​സി​ക്ക​ല്‍ നൈ​റ്റ്‌ സീ​സ​ണ്‍ ഒ​ന്ന്​ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. വ​ള​ർ​ന്നു​വ​രു​ന്ന ക​ലാ​കാ​ര​ന്മാ​രെ ക​ണ്ടെ​ത്തി അ​വ​ര്‍ക്കു​വേ​ണ്ട പ്രോ​ത്സാ​ഹ​നം ന​ട​ത്തു​ക​യും ക​ഴി​യു​ന്ന​ത്ര ജീ​വ​കാ​രു​ണ്യ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു പോ​കു​ക എ​ന്ന​താ​ണ് സം​ഘ​ട​ന​യു​ടെ ല​ക്ഷ്യ​മെ​ന്നും ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു. ക​ലാ​വി​രു​ന്നി​നൊ​പ്പം ന​ട​ക്കു​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ല്‍ ടി.​വി.​എ​സ്. സ​ലാം വി​ശി​ഷ്​​ടാ​തി​ഥി​യാ​യി​രി​ക്കും. പ​രി​പാ​ടി​യു​ടെ ലോ​ഗോ പ്ര​കാ​ശ​നം ടി.​വി. സ​ലാം നി​ർ​വ​ഹി​ച്ചു. വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ കൂ​ട്ടാ​യ്മ പ്ര​സി​ഡ​ൻ​റ്​ ബി​നീ​ഷ്, സെ​ക്ര​ട്ട​റി സ​ജി ബ​ഷീ​ർ, ട്ര​ഷ​റ​ര്‍ നൗ​ഷാ​ദ് സി​റ്റി​ഫ്ല​വ​ർ, വൈ​സ് പ്രി​സി​ഡ​ൻ​റ്​ ക​ണ്ണ​ൻ, കോ​ഓ​ഡി​നേ​റ്റ​ർ ഉ​മ​ർ ഫാ​റൂ​ഖ്, പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ​ർ സ​ജീ​ർ, അ​നു, വ​നി​ത​വി​ഭാ​ഗം കോ​ഓ​ഡി​നേ​റ്റ​ർ ശ​ബാ​ന അ​ൻ​ഷാ​ദ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Tik Tok Chunks Musical Night tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.