മ​സ്​​ജി​ദു​ൽ ഹ​റാ​മി​ലേ​ക്ക്​ ​കി​സ്​​വ കൊ​ണ്ടു​വ​രു​ന്ന​തി​ന്​ ഒ​രു​ക്കി​യ ട്ര​ക്ക്  

ക​അ്​​ബ​യെ പു​തി​യ കി​സ്​​വ പു​ത​പ്പി​ക്ക​ൽ ഇ​ന്ന്​

ജി​ദ്ദ: ക​അ്​​ബ​യെ പു​തി​യ കി​സ്​​വ പു​ത​പ്പി​ക്ക​ൽ തി​ങ്ക​ളാ​ഴ്ച​ ന​ട​ക്കും. ദു​ൽ​ഹ​ജ്ജ്​ 10​ അ​റ​ഫ ദി​ന​ത്തി​ലാ​ണ്​ ഒാ​രോ വ​ർ​ഷ​വും ക​അ്​​ബ​യെ പു​തി​യ കി​സ്​​വ പു​ത​പ്പി​ക്ക​ൽ. ഇ​തി​നാ​യു​ള്ള എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും ഇ​രു​ഹ​റം കാ​ര്യാ​ല​യം പൂ​ർ​ത്തി​യാ​ക്കി. തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ്​ കി​സ്​​വ നി​ർ​മാ​ണ കോം​പ്ല​ക്​​സി​ൽ​നി​ന്ന്​ വി​ദ​ഗ്​​ധ​രാ​യ ജോ​ലി​ക്കാ​ർ പ്ര​ത്യേ​ക ട്ര​ക്കി​ൽ കി​സ്​​വ​ മ​സ്​​ജി​ദു​ൽ ഹ​റാ​മി​ലെ​ത്തി​ക്കും.

ആ​രോ​ഗ്യ​മു​ൻ​ക​രു​ത​ൽ പാ​ലി​ച്ചാ​യി​രി​ക്കും കി​സ്​​വ എ​ത്തി​ക്കു​ക​യും ക​അ്​​ബ​യെ പു​ത​പ്പി​ക്കു​ക​യും ചെ​യ്യു​ക. ദു​ൽ​ഹ​ജ്ജ്​ ഒ​ന്നി​നാ​ണ്​ കി​സ്​​വ കൈ​മാ​റ്റ​ച്ച​ട​ങ്ങ്​ ന​ട​ന്ന​ത്. സ​ൽ​മാ​ൻ രാ​ജാ​വി​നു​വേ​ണ്ടി മ​ക്ക ഗ​വ​ർ​ണ​ർ അ​മീ​ർ ഖാ​ലി​ദ്​ അ​ൽ​ഫൈ​സ​ലാ​ണ്​ പു​തി​യ കി​സ്​​വ, ക​അ്​​ബ​യു​ടെ മു​തി​ർ​ന്ന പ​രി​ചാ​ര​ക​നാ​യ ഡോ. ​സ്വാ​ലി​ഹ്​ ബി​ൻ സൈ​നു​ൽ ആ​ബി​ദി​ൽ അ​ശൈ​ബി​ക്ക്​ കൈ​മാ​റി​യ​ത്.

Tags:    
News Summary - Today is the day to renew the new kiswah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.