റിയാദ്: ആഭ്യന്തര വിനോദ സഞ്ചാര മേഖല വൻ കുതിപ്പിൽ. ദേശീയ ടൂറിസം വികസന നയം 2005ൽ രൂപവത്കരിച്ച ശേഷം ഇൗ വ്യവസായ രംഗേത്തക്ക് വൻതോതിൽ നിക്ഷേപം ആകർഷിക്കപ്പെടുന്നു. പൊതു, സ്വകാര്യ മേഖലകൾ വലിയ മുതൽമുടക്കുകളാണ് നടത്തിയിരിക്കുന്നത്. സൗദി കമീഷൻ ടൂറിസം ആൻഡ് നാഷനൽ ഹെരിറ്റേജിെൻറ (എസ്.സി.ടി.എച്ച്) കീഴിൽ അടിസ്ഥാന സൗകര്യ വികസനം പൂർത്തിയാവുകയും ശക്തമായ വ്യവസായിക ചട്ടക്കൂടുണ്ടാവുകയും നിയമങ്ങളും ചട്ടങ്ങളും നിലവിൽ വരികയും ചെയ്തതോടെ സമീപകാലത്തായി വൻ വികസന കുതിപ്പാണ് രേഖപ്പെടുത്തുന്നത്. വേഗത്തിൽ വളരുന്ന എണ്ണയിതര ധനാഗമ മാർഗങ്ങളിലൊന്നായി മാറിയ ദേശീയ ടൂറിസം രംഗം രാജ്യത്തിെൻറ ആഭ്യന്തര വളര്‍ച്ചാ നിരക്കിൽ (ജി.ഡി.പി) ശ്രദ്ധേയ പങ്ക് വഹിച്ച് തുടങ്ങിയതായും വിപണി സ്പന്ദനങ്ങൾ സൂചിപ്പിക്കുന്നു. 2016ൽ ടൂറിസം മേഖലയിലെത്തിയ മൊത്തം നിക്ഷേപം 151 ശതകോടി റിയാലിന് മുകളിലാണ്. വിനോദ സഞ്ചാരത്തിലൂടെ ലഭിക്കുന്ന പ്രതിവർഷ വരുമാനം 2014ലെ 57.3 ശതകോടി റിയാലിൽ നിന്ന് 2016ൽ 166.8 ശതകോടി റിയാലായി കുതിച്ചുയർന്നു. ഏഴ് ശതമാനം വാർഷിക വളർച്ചാനിരക്കാണ് ഇത്. ഹോട്ടലുകളും അപ്പാർട്ട്മെൻറുകളും റിസോർട്ടുകളുമുൾപ്പെടെ വിനോദ സഞ്ചാരികൾക്കുള്ള താമസസൗകര്യങ്ങളുടെ എണ്ണം 2009ൽ 1,402 മാത്രമായിരുന്നു. എന്നാൽ കഴിഞ്ഞ വർഷം അത് 6,527 ആയി മാറി. 300 ശതമാനമാണ് ഇൗ രംഗത്തെ വർധന. ആഗോളപ്രശസ്ത ഹോട്ടലുകളുടെ എണ്ണം രാജ്യത്ത് 2002ൽ വെറും എെട്ടണ്ണമായിരുന്നിടത്ത് ഇന്ന് 25 ആയി വർധിച്ചു. 2002ൽ 10 അംഗീകൃത ടൂർ ഒാപറേറ്റർമാരാണുണ്ടായിരുന്നത്. ഇേപ്പാൾ അത് 566 ആയി. ആഭ്യന്തരതലത്തിൽ വിവിധ ഭാഗങ്ങളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് സഞ്ചാരികൾ 47.5 ദശലക്ഷം യാത്രകൾ കഴിഞ്ഞവർഷം നടത്തിയതായി കണക്കുകൾ സൂചിപ്പിക്കുന്നു. തൊട്ടുമുമ്പത്തെ വർഷം ഇത് 46.5 ദശലക്ഷമായിരുന്നു. 2.3ശതമാനത്തിെൻറ വളർച്ച. ഇൗ യാത്രകൾക്കായി സഞ്ചാരികൾ കഴിഞ്ഞവർഷം ചെലവഴിച്ചത് 44.9 ദശലക്ഷം റിയാൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.