റിയാദ്: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന സാമൂഹിക പ്രവർത്തകൻ നാസർ മണ്ണാർക്കാടിന് റിയാദ് പാലക്കാട് സൗഹൃദവേദി യാത്രയയപ്പ് നൽകി.
വേദി ട്രഷററും ഒ.െഎ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി നിർവാഹകസമിതി അംഗവും സാന്ത്വനം പാലക്കാട് നിർവാഹകസമിതി അംഗവും സാരംഗി ഭാരവാഹിയുമാണ് നാസർ മണ്ണാർക്കാട്.
കൂട്ടായ്മയുടെ ഉപഹാരം ജനറൽ സെക്രട്ടറി ഗിരീഷ് കുമാർ സമ്മാനിച്ചു. പ്രസിഡൻറ് റഫീഖ് പട്ടാമ്പി അധ്യക്ഷത വഹിച്ചു.
കൂട്ടായ്മയുടെ ട്രഷററായി മൊയ്തു മണ്ണാർക്കാടിനെ യോഗം തെരഞ്ഞെടുത്തു. ബാബു പട്ടാമ്പി, മൊയ്തു മണ്ണാർക്കാട്, സുരേഷ് ഭീമനാട്, മുഹമ്മദാലി മുതുതല, ഷുക്കൂർ കുലുക്കല്ലൂർ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.